kashmir-encounter

ശ്രീനഗർ: ജമ്മു കാശ്‌മീരിലെ കുപ്‌വാര ജില്ലയിലെ സൈന്യവും ഭീകരരും തമ്മിൽ വെടിവയ്‌പ്പ്. ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനിടെയാണ് വെടിവയ്‌പ്പുണ്ടായത്. നാട്ടുകാരിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്ന് ഭീകരർ ഗ്രാമത്തിൽ തന്നെ മറഞ്ഞിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് സൈന്യം ശക്തമായ തിരച്ചിൽ തുടരുകയാണ്.

ബുധനാഴ്‌ച കാശ്‌മീരിലെ ഷോപിയാനിലുണ്ടായ വെടിവയ്‌പ്പിൽ രണ്ട് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഫെബ്രുവരി 14ലെ പുൽവാമ ഭീകരാക്രമണത്തിനു ശേഷം 14 ജെയ്‌ഷെ ഭീകരരെയാണ് സൈന്യം വധിച്ചത്.