കോഴിക്കോട് : രാജ്യത്തിന്റെ യഥാർത്ഥ ശത്രുക്കൾ പാകിസ്ഥാനിൽ മാത്രമല്ലെന്നും രാജ്യത്തിനകത്താണുള്ളതെന്ന് മുൻ ഡി.ജി.പി ടി.പി. സെൻകുമാർ. കോഴിക്കോട് കടപ്പുറത്ത് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച അയ്യപ്പ സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. പാടത്തെ പണിക്ക് വരമ്പത്ത് കൂലി നൽകണമെന്ന് പറഞ്ഞ് പ്രസംഗിച്ചവർ ഇപ്പോൾ പാകിസ്ഥാനുമായി സമാധാന ചർച്ച വേണമെന്ന് പറയുകയാണ്. ഇവരെ കാശ്മീരിലേക്കാണ് അയക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിലെ സാംസ്‌കാരിക നായകരേയും സെൻകുമാർ രൂക്ഷമായി പ്രസംഗത്തിനിടെ വിമർശിച്ചു. ചെറുപ്പക്കാരെ വെട്ടിക്കൊലചെയ്യപ്പെട്ടപ്പോഴും, ഭീകരാക്രമണത്തിൽ സൈനികർ മരിച്ച് വീഴുമ്പോഴും ഒരക്ഷരം മിണ്ടാത്ത സാംസ്‌കാരിക നായകരെ ശരിക്കും സാംസ്‌കാരിക നായകളെന്നാണ് വിളിക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പെരിയയിൽ വേട്ടേറ്റ് മരിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ചടങ്ങിൽ അനുസ്മരിച്ചു.