facebook

തൃശൂർ: ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇന്ത്യൻ സൈന്യത്തിനെതിരെ അപകീർത്തികരമായ വാക്കുകൾ പോസ്റ്റ് ചെയ്തതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കയ്പമംഗലം വെമ്പല്ലൂർ സ്വദേശി സുധിയാണ് അറസ്റ്റിലായത്. കാശ്മീരിൽ സേവനം അനുഷ്ഠിക്കുന്ന സൈനികരെ കുറിച്ചാണ് ഇയാൾ മോശം ഭാഷയിൽ ഫേസ്ബുക്കിൽ ഫെബ്രുവരി പതിനേഴിന് കുറിപ്പെഴുതിയത്.

പൊലീസിന് പരാതി ലഭിച്ചതോടെ കഴിഞ്ഞദിവസം രാവിലെ ഇയാളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സമൂഹത്തിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റ് ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഒരു കാശ്മീരി കവിയുടെ വരികൾ മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുകയാണ് താൻ ചെയ്തതെന്ന മൊഴിയാണ് ഇയാൾ പൊലീസിന് നൽകിയിരിക്കുന്നത്.

പാക് എഫ് 16 തകർക്കാൻ അഭിനന്ദ് പ്രയോഗിച്ചത് ആർ 73 മിസൈൽ, ഈ ധീരതയ്ക്ക് പാകിസ്ഥാൻ ഇനി വലിയ വിലനൽകേണ്ടി വരും