joseph-sudani

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്രപുരസ്‌കാരവുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇനിയും അവസാനിക്കുന്നില്ല. പുരസ്‌കാര നിർണയത്തിൽ നിന്ന് ജൂറി ചെയർമാൻ കുമാർ സാഹ്‌നി ഇറങ്ങിപ്പോയതും, പുരസ്‌കാര പ്രഖ്യാപനത്തിൽ പങ്കെടുക്കാതിരുന്നതുമെല്ലാം വാർത്തകളായിരുന്നു. എന്നാൽ ഇപ്പോഴിതാ ജൂറി അംഗം തന്നെ ചെയർമാനെതിരെ വിമർശവുമായി രംഗത്തെത്തിയിരിക്കുകയാണ്. ജനപ്രിയ സിനിമകളായി മാറിയ സുഡാനി ഫ്രം നൈജീരിയയും, ജോസഫും സാഹ്‌നിക്ക് ഇഷ്‌ടമല്ലായിരുന്നുവെന്ന് പറയുകയാണ് ജൂറി അംഗം വിജയകൃഷ്‌ണൻ.

അദ്ദേഹത്തിന് തീരെ കണ്ടൂടാത്ത സിനിമയാണ് സുഡാനി ഫ്രം നൈജീരിയ. അത് ജനവിരുദ്ധമാണെന്നാണ് അദ്ദേഹം പറയുന്നത്. ജോസഫ് കണ്ട് 10 മിനുട്ട് കഴിഞ്ഞപ്പോൾ പുറത്തിറങ്ങിപ്പോയി. എന്നിട്ട് സെക്രട്ടറിയോട്, എല്ലാവരും പുറത്തിറങ്ങാൻ പറയാൻ ആവശ്യപ്പെട്ടു. ജോസഫിന് അവാർഡ് കൊടുക്കാൻ പറ്റില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

മികച്ച സംവിധായകനുള്ള ചെയർമാന്റെ വാദത്തോട് ജൂറിയംഗങ്ങൾ വിയോജിച്ചിരുന്നു. ഇതിനെ തുടർന്നാണ് സാഹ്നി പുരസ്‌കാര നിർണയത്തിൽ നിന്നും വിട്ടു നിന്നത്.