pak-jail

ന്യൂഡൽഹി : കളവിനെ മറ്റൊരു കളവ് കൊണ്ട് ന്യായീകരിക്കാൻ പാകിസ്ഥാനെ പോലെ വൈദഗ്ദ്ധ്യമുള്ള മറ്റൊരു രാജ്യം ലോകത്തുണ്ടാവില്ല. കൃത്യമായ ഇടവേളകളിൽ വ്യക്തമായ തെളിവുകൾ പുറത്ത് വിട്ടാണ് ഇന്ത്യൻ സൈന്യം പാകിസ്ഥാന്റെ കളവുകളെ പൊളിച്ചടുക്കിയത്. ഉറിയിൽ ആക്രമണത്തിന്റെ നിരവധി തെളിവുകൾ വീഡിയോയടക്കം പുറത്ത് വിട്ടിട്ടും അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്ന രീതിയിലാണ് ഇന്നും പാകിസ്ഥാൻ പ്രതികരിക്കുന്നത്. ഇത് പോലെയാണ് കഴിഞ്ഞ ദിവസങ്ങളിൽ എഫ് 16 തകർന്നപ്പോഴും പാകിസ്ഥാന്റെ പ്രതികരണം. ആദ്യം ഇന്ത്യയുടെ രണ്ട് വിമാനങ്ങൾ തകർന്നുവെന്നും മൂന്ന് സൈനികർ പിടിയിലെന്നും വിവരം പുറത്ത് വിട്ട പാകിസ്ഥാൻ പിന്നീടത് ഒരു വിമാനമായും രണ്ട് സൈനികരാണ് പിടിയിലെന്നും ചുരുക്കി. എന്നാൽ വ്യക്തമായ കണക്കുകൾ ഉദ്ധരിച്ച് ഇന്ത്യ പ്രതികരിച്ചതോടെ കളവുകൾ വെള്ളം തൊടാതെ വിഴുങ്ങുവാനെ പാകിസ്ഥാനായുള്ളു.

പാക് പിടിയിലായ ഇന്ത്യൻ വൈമാനികനെ വച്ച് വില പേശാനും ഇതോടെ അവർ ശ്രമം ആരംഭിച്ചു. ഇന്ത്യ ഇനി ആക്രമിക്കില്ലെന്ന് ഉറപ്പ് നൽകിയാൽ അഭിനന്ദിനെ കൈമാറാൻ ആലോചിക്കാം എന്ന നിലയിൽ പാകിസ്ഥാന്റെ വിദേശകാര്യ മന്ത്രി ആരംഭിച്ച വിലപേശലിൽ വീഴാതെ ഗൗരവത്തോടെയുള്ള മൗനമാണ് ഇന്ത്യ തുടക്കം മുതൽക്ക് സ്വീകരിച്ചത്. എന്നാൽ നയതന്ത്ര ഇടപെടലിലൂടെ പാകിസ്ഥാന് മേൽ സമ്മർദ്ദം ശക്തമാക്കുന്നതിൽ ഇന്ത്യ വിജയിക്കുകയും ചെയ്തു. ഇതിനെ തുടർന്നാണ് പിടിയിലായ ഇന്ത്യൻ വൈമാനികനെ വിട്ടയക്കാൻ ഇന്നലെ വൈകിട്ടോടെ പാകിസ്ഥാൻ തീരുമാനിച്ചത്. എന്നാൽ ഇതിനായി സമാധാനത്തിന്റെ മുഖം മൂടിയണിയാൻ പാക് പ്രധാനമന്ത്രി പ്രത്യേകം ശ്രമിച്ചിരുന്നു. പാക് പിടിയിലായ ഒരു ഇന്ത്യൻ സൈനികന് തിരികെ എത്തിക്കാൻ എളുപ്പമല്ലെന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്ക് നന്നായി അറിയാം. കാരണം യുദ്ധത്തിനെ പാക് കരങ്ങളിൽ പെട്ടുപോയ 74 ഇന്ത്യൻ സൈനികർ ഇന്നും അവിടെ ജയിലുകളിൽ കൊടിയ ദുരിതം അനുഭവിക്കുന്നു എന്ന് വിശ്വസിക്കുന്ന രാജ്യമാണ് നമ്മുടേത്. 1971ലെ യുദ്ധത്തിന് ശേഷം പാക് പിടിയിലായ 54 സൈനികരെ കുറിച്ചുള്ള ഒരു വിവരവും പാകിസ്ഥാൻ ഇതുവരെ ഇന്ത്യക്ക് കൈമാറിയിട്ടില്ല. ഇവരാരും തങ്ങളുടെ പക്കൽ ഇല്ല എന്ന തരത്തിൽ മറുപടി സ്ഥിരമായി നൽകുകയാണ് ആ രാജ്യം ചെയ്തുകൊണ്ടിരിക്കുന്നത്.

ഇന്ത്യൻ സൈന്യത്തിനെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട തൃശൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു

നയതന്ത്ര ഇടപെടലുകളുടെ ഫലമായി കാണാതായ സൈനികരുടെ ബന്ധുക്കൾക്ക് പാക് ജയിലുകൾ സന്ദർശിക്കാനുള്ള അവസരം പാകിസ്ഥാൻ ഒരിയ്ക്കൽ നൽകിയിരുന്നു. 2007 ൽ ഇപ്രകാരം അവിടെ എത്തിയവർക്ക് പക്ഷേ അവരെ കാണാനായില്ലെന്നതാണ് വസ്തുത. എന്നാൽ പാക് ജയിലുകളിൽ ഇപ്പോഴും ഇന്ത്യൻ സൈനികരുണ്ടെന്ന റിപ്പോർട്ടുകൾ
പലപ്പോഴായി പുറത്ത് വന്നിട്ടുണ്ട്. അതെ സമയം കാണാതായ സൈനികരുടെ ഉറ്റവർക്ക് അവർക്ക് അർഹതപ്പെട്ട് ആനുകൂല്യങ്ങൾ നൽകുന്നതിൽ ഇന്ത്യ ശ്രദ്ധ ചെലുത്തുന്നുമുണ്ട്.

യഥാർത്ഥ ശത്രുക്കൾ രാജ്യത്തിനകത്ത്, വരമ്പത്ത് കൂലി എന്ന് പറഞ്ഞവർ പാകിസ്ഥാനുമായി സമാധാന ചർച്ചയ്ക്ക് വാദിക്കുന്നു : ടി.പി.സെൻകുമാർ