തൃശ്ശൂർ: മാള കുഴൂരിൽ കർഷക ആത്മഹത്യ. പാറാശ്ശേരി സ്വദേശി ജിജോ പോളാണ് (47) ആത്മഹത്യ ചെയ്തത്. വീട്ടിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ഭാര്യ സിജിയാണ് വീട്ടിലെ ഒന്നാം നിലയിൽ രാവിലെ ജിജോ പോളിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ലക്ഷങ്ങളുടെ കടബാദ്ധ്യത ഇയാൾക്കുണ്ടായിരുന്നെന്ന് ബന്ധുക്കൾ വ്യക്തമാക്കി. പ്രളയത്തെ തുടർന്ന് ജിജോയ്ക്ക് കനത്ത നഷ്ടം സംഭവിച്ചിരുന്നു ഇതിനെ തുടർന്നാകാം ആത്മഹത്യ ചെയ്തതെന്നാണ് നിഗമനം. കൃഷിയെ ആശ്രയിച്ച് ജീവിച്ചിരുന്ന ഒരു കുടുംബമായിരുന്നു ഇദ്ദേഹത്തിന്റേത്. പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.