snake-master

തിരുവനന്തപുരം, പാപ്പാലയക്കടുത്ത് കൈലാസം കുന്ന് എന്ന സ്ഥലത്ത് ഒരു വീടിന്റെ പിന്നിലെ മഴക്കുഴിയിൽ പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വാവയെ വിളിച്ചത്. സ്ഥലത്ത് എത്തിയ വാവ ഒറ്റനോട്ടത്തിൽ പാമ്പിനെ കണ്ടില്ല. മഴക്കുഴിയോട് ചേർന്ന കിണറ്റിനകത്ത് നിന്ന് ഒരാഴ്ച്ച മുൻപാണ് ഒരു മൂർഖനെ വാവ പിടികൂടിയത്. പാമ്പ് മഴക്കുഴിയിൽ ഉണ്ടെന്ന് വീട്ടുകാർ തറപ്പിച്ചു പറഞ്ഞു. തുടർന്ന് വാവ നടത്തിയ തിരച്ചിലിൽ മൂർഖന്‍ പാമ്പിനെ കണ്ടെത്തി.

തുടർന്ന് കൊല്ലം ജില്ലയിലെ കുളനടയ്ക്കടുത്ത് പണി നടന്നുകൊണ്ടിരിക്കുന്ന വീടിനോട് ചേർന്ന് ഒരു പാമ്പിനെ കണ്ടു എന്ന് പറഞ്ഞ സ്ഥലത്താണ് വാവ എത്തിയത്. ഒരു കൊച്ചുകുട്ടിയാണ് കുഴിയിൽ കിടന്ന പാമ്പിനെ കണ്ടത്. ആ പാമ്പിനെ പിടികൂടിയ ശേഷം വർക്കല നടയറയിലെ ഒരു വീട്ടിലാണ് വാവ പോയത്. വീടിനകത്ത് നിന്ന് കോഴിമുട്ട എടുത്ത് കൊണ്ട് ഒരു പാമ്പ് പുറത്തെ മാളത്തിനകത്ത് കയറി എന്ന് പറഞ്ഞാണ് വാവയെ വിളിച്ചത്. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.