ആന്റി ഓക്സിഡന്റിന്റെ കലവറയാണ് പപ്പായ ഇല. ഇത് രക്തയോട്ടം വർദ്ധിപ്പിക്കും. ചിമോപാപിൻ, പാപിൻ എന്നീ എൻസൈമുകൾ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അമിലേസ്, കൈമോപാപ്പെയ്ൻ, പ്രോട്ടിയേസ്, പാപ്പെയ്ൻ എന്നീ ഘടകങ്ങൾ ദഹനപ്രശ്‌നം പരിഹരിക്കും. ഇതിലുള്ള കാർപ്പെയിൻ ആർത്തവപ്രശ്നങ്ങൾക്ക് പ്രതിവിധിയാണ്. ആസ്ത്മ ശമിപ്പിക്കാനും പപ്പായ ഇലയ്‌ക്ക് കഴിവുണ്ട്.
പപ്പായയുടെ തളിരിലയുടെ ജ്യൂസ് ഡെങ്കിപ്പനിയ്‌ക്ക് പ്രതിവിധിയാണ്. ഇത് പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കും. രോഗിക്ക് ആറ് മണിക്കൂർ ഇടവിട്ട് രണ്ട് ടേബിൾ സ്പൂൺ വീതം ജ്യൂസ് നൽകണം. പപ്പായ ഇലയിലുള്ള ആക്ടോജെനിൻ കാൻസറിനെ പ്രതിരോധിയ്ക്കും. രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് കുറയ്ക്കുന്നതിനാൽ പപ്പായ ഇല ജ്യൂസ് പ്രമേഹരോഗികൾക്കും ഗുണംചെയ്യും. ആന്റി ഓക്സിഡന്റുകൾ ഹൃദയാരോഗ്യം സംരക്ഷിക്കും. പപ്പായ ഇല അരച്ച് മുഖത്ത് പുരട്ടുന്നത് മുഖക്കുരുവിന്റെ പാടുകൾ ഇല്ലാതാക്കും. പപ്പായ ഇല ചേർത്ത കടുംചായ അകാലവാർദ്ധക്യത്തെ പ്രതിരോധിച്ച് ചർമ്മത്തിന് തിളക്കം നൽകും.