1. ഇന്ത്യയുടെ 'രാഷ്ട്രീയ ജാതകം" എന്ന് ആമുഖത്തെ വിശേഷിപ്പിച്ചത്?
കെ.എം. മുൻഷി.
2. ലോകത്തെ ആദ്യത്തെ ഭരണഘടന നിലവിൽ വന്നത് ഏത് രാജ്യത്ത് ?
യു.എസ്.എ
3. ലോകത്തെ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള രാജ്യം?
ഇന്ത്യ
4. ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും വലിയ രാജ്യം?
ചൈന
5. ഇന്ത്യ അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം?
ഭൂട്ടാൻ
6. ഇന്ത്യയുമായി ഏറ്റവും കുറച്ച് കര അതിർത്തിയുള്ള രാജ്യം?
അഫ്ഗാനിസ്ഥാൻ
7. ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്നത്?
പാക് കടലിടുക്ക്
8. കർണാടകം, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തിയുള്ള കേരളത്തിലെ ഏക ജില്ല?
വയനാട്
9. കടൽത്തീരമില്ലാത്തതും മറ്റു സംസ്ഥാനങ്ങളുമായി അതിർത്തി ഇല്ലാത്തതുമായ കേരളത്തിലെ ഏക ജില്ല?
കോട്ടയം
10. മൂന്ന് സംസ്ഥാനങ്ങൾക്കുള്ളിലായി സ്ഥിതിചെയ്യുന്ന കേന്ദ്രഭരണ പ്രദേശം?
പുതുച്ചേരി
11. യു.എസ്.എ, കാനഡ എന്നീ രാജ്യങ്ങളെ തമ്മിൽ വേർതിരിക്കുന്നത്?
49-ാം സമാന്തര രേഖ
12. നമീബിയ - അംഗോള എന്നീ രാജ്യങ്ങളെ തമ്മിൽ വേർതിരിക്കുന്നത്?
16-ാം സമാന്തര രേഖ
13. ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ രൂപംകൊണ്ട ആദ്യ സംസ്ഥാനം?
ആന്ധ്രപ്രദേശ്
14. ഫസൽ അലി കമ്മിഷനിൽ അംഗമായ മലയാളി?
സർദാർ കെ.എം.പണിക്കർ
15. സംസ്ഥാന പുനഃസംഘടനാ നിയമം നിലവിൽ വന്നത്?
1956
16. 1948ൽ നിയമിച്ച ഭാഷാ പ്രവിശ്യാ കമ്മിഷന് നേതൃത്വം നൽകിയത് ?
ജസ്റ്റിസ് ധർ
17. തെലുങ്ക് സംസാരിക്കുന്ന ഒരു പ്രത്യേക സംസ്ഥാനത്തിനുവേണ്ടി നിരാഹാരം അനുഷ്ഠിച്ച് മരിച്ച വ്യക്തി?
പോറ്റി ശ്രീരാമലു
18. ആന്ധ്രാപ്രദേശ് നിലവിൽ വന്നത്?
1956
19. ആന്ധ്ര കേസരി എന്നറിയപ്പെടുന്നത്?
ടി. പ്രകാശം