വേനലെത്തിയതോടെ രോഗങ്ങളും തലപൊക്കിത്തുടങ്ങിയിട്ടുണ്ട്. മാർച്ച് പകുതിയാകുന്നതോടെ ചൂടിന്റെ ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടുതുടങ്ങും. തലവേദന, ചർമ്മത്തിലുണ്ടാകുന്ന ചുവപ്പ്, ചൂടുകുരു എന്നു തുടങ്ങി സൂര്യാഘാതം, മഞ്ഞപ്പിത്തം പോലുള്ള അസുഖങ്ങളും എത്തും.
ചൂടുകുരു ചർമ്മത്തിൽ ചുവപ്പ് കൂടുതൽ നേരം വെയിൽ കൊള്ളുമ്പോൾ തൊലിപ്പുറം ചുവക്കുക. ചൊറിച്ചിൽ, വരൾച്ച എന്നീ ബുദ്ധിമുട്ടുകൾ ഉണ്ടാകും. അതിന് ശേഷം തണുപ്പ് അനുഭവപ്പെടുക, പനി, ഛർദ്ദിൽ എന്നീ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. തൊലി കൂടുതൽ പൊള്ളുന്നതിനനുസരിച്ച് കുമിളകൾ വരിക, തൊലി അടർന്നു മാറുക എന്നീ പ്രശ്നങ്ങൾ ഉണ്ടാകാം.
അഞ്ച് കാമറകളും വമ്പൻ ഫീച്ചറുകളുമായി നോക്കിയ 9 പ്യൂവർ വ്യൂ എത്തി, മറ്റ് കമ്പനികൾ ഇനി അല്പം വിയർക്കും
കൂടുതൽ വിയർക്കുന്നതുകൊണ്ട് ചൂടു കുരുവും സാധാരണമാണ്. കഴിയുന്നതും വെയിൽ ഉള്ളപ്പോൾ വെളിയിൽ ഇറങ്ങാതിരിക്കുക, സൺസ്ക്രീൻ ലോഷൻ, പൗഡറുകൾ എന്നിവ ഉപയോഗിക്കുക, കുട ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, ദിവസവും രണ്ടുതവണ കുളിക്കുക, അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
സൂര്യാഘാതം
കൂടുതൽ സമയം തീവ്രതയേറിയ വെയിൽ കൊള്ളുമ്പോൾ തലവേദന, ശരീരത്തിൽ പൊള്ളലുകൾ, ഛർദ്ദിൽ, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ അത് സൂര്യാഘാതം മൂലമാകാം. ഉടൻതന്നെ വൈദ്യസഹായം തേടുക.
(തുടരും)
ഡോ. ധന്യ. വി. ഉണ്ണിക്കൃഷ്ണൻ
കൺസൽട്ടന്റ് ഫിസിഷ്യൻ
എസ്.യു.ടി ഹോസ്പിറ്റൽ
തിരുവനന്തപുരം