photo

ജോ​ഹ​ന്നാ​സ്ബ​ർ​​​ഗ്:​ ​മ​രി​ച്ച​യാ​ളെ​ ​'പു​ന​ർ​ജ​നി​പ്പി​ച്ച​" ​പു​രോ​ഹി​ത​ൻ​ ​പു​ലി​വാ​ലു​പി​ടി​ച്ചു.​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കാ​ര​നാ​യ​ ​സ്വ​യം​ ​പ്ര​ഖ്യാ​പി​ത​ ​പു​രോ​ഹി​ത​ൻ​ ​അ​ൽ​ഫ് ​ലു​ക്കൗ​ ​ആ​ണ് ​കു​രു​ക്കി​ൽപ്പെ​ട്ട​ത്.​ ​ഇ​യാ​ൾ​ക്കെ​തി​രെ​ ​അ​ധി​കൃ​ത​ർ​ ​നി​യ​മ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​നു​ള്ള​ ​ത​യ്യാ​റെ​ടു​പ്പി​ലാ​ണ്.​ ​വീ​ഡി​യോ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പു​റ​ത്തു​വ​ന്ന​താ​ണ് ​ഇ​യാ​ൾ​ക്ക് ​വി​ന​യാ​യ​ത്.

ജോ​ഹ​ന്നാ​സ്ബ​ർ​​​ഗി​ലാ​ണ് ​സം​ഭ​വം.​ ​ര​ഹ​സ്യ​മാ​യി​ ​ഒ​രാ​ളെ​ ​ശ​വ​പ്പെ​ട്ടി​യി​ൽ​ ​കി​ട​ത്തി​യ​ ​ലു​ക്കൗ​ ​അ​യാ​ൾ​ ​മൃ​ത​ദേ​ഹ​മാ​ണെ​ന്നാ​ണ് ​എ​ല്ലാ​വ​രോ​ടും​ ​പ​റ​ഞ്ഞ​ത്.​ ​എ​ഴു​ന്നേ​ൽ​ക്കൂ​ ​എ​ന്ന് ​ലു​ക്കൗ​ ​ഉ​ച്ച​ത്തി​ൽ​ ​പ​റ​യു​മ്പോ​ൾ​ ​'മ​രി​ച്ച​യാ​ൾ​' ​പ​തു​ക്കെ​ ​എ​ഴു​ന്നേ​ൽ​ക്കു​ന്ന​ ​ദൃ​ശ്യ​ങ്ങ​ളാ​ണ് ​വീ​ഡി​യോ​യി​ലു​ള്ള​ത്.​ഇത് ​സോ​ഷ്യ​ൽ​ ​മീ​ഡി​യ​യി​ൽ​ ​പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് ​ലു​ക്കൗ​വി​നെ​തി​രെ​ ​പ്ര​തി​ഷേ​ധ​വു​മാ​യി​ ​പു​രോ​ഹി​ത​ൻ​മാ​ര​ട​ക്കം​ ​രം​​​ഗ​ത്തെ​ത്തി​യ​ത്.​

വിലയേക്കാൾ കൂടുതൽ അടിപൊളി ഫീച്ചറുകളുമായി വിവോ വി15 പ്രോ വിപണിയിലെത്തി,​ പ്രത്യേകതകൾ ഇങ്ങനെ

ഇ​ത്ത​ര​ത്തി​ലു​ള്ള​ ​അ​ത്ഭു​ത​ങ്ങ​ളൊ​ന്നും​ ​ഒ​രി​ക്ക​ലും​ ​ന​ട​ക്കി​ല്ല.​ ​ലു​ക്കൗ​യും​ ​കൂ​ട്ട​രും​ ​പ​ണ​ത്തി​നാ​യി​ ​ജ​ന​ങ്ങ​ളെ​ ​കബളി​പ്പി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു​ ​അ​വ​രു​ടെ​ ​ആ​രോ​പ​ണം.​ ​പൊ​ലീ​സും​ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു. ആ​രോ​പ​ണ​ങ്ങ​ൾ​ ​ശ​രി​വ​യ്ക്കു​ന്ന​ ​ത​ര​ത്തി​ലു​ള്ള​ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളാ​ണ് ​സം​സ്കാ​ര​ ​ച​ട​ങ്ങ് ​ന​ട​ത്താൻ ഒരുങ്ങി​യ ​ക​മ്പ​നി​യു​ടേ​താ​യി​ ​പു​റ​ത്തു​വ​ന്ന​ത്.​ ​


ക​മ്പ​നി​യു​ടെ​ ​പ്ര​ശ​സ്തി​ക്ക് ​കോ​ട്ടം​ ​ത​ട്ടി​യെ​ന്നാ​രോ​പി​ച്ച് ​ഇ​വ​രും​ ​നി​യ​മ​നടപ​ടി​ക്ക് ​ഒ​രു​ങ്ങു​ക​യാ​ണ്. ജ​ന​ങ്ങ​ൾ​ ​ലു​ക്കൗ​വി​നെ​തി​രെ​ ​ഉ​യ​ർ​ത്തെ​ഴു​ന്നേ​ൽ​പ്പ് ​സ്റ്റ​ണ്ട് ​എ​ന്ന് ​പേ​രി​ൽ​ ​ക്യാ​മ്പ​യി​ൻ ​ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.​ ​ലു​ക്കൗ​നെ​തി​രെ​ ​വേ​റെ​യും​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ഉ​യ​രു​ന്നു.​ ​എ​ന്നാൽപ്ര​തി​ക​രി​ക്കാ​ൻ​ ​ലു​ക്കൗ​ ​​ ത​യ്യാ​റാ​യി​ട്ടി​ല്ല.

The food clearly slaps different after being resurrected.😂😂 #ResurrectionChallenge pic.twitter.com/5U4uaWiutL

— Pootie Tang (@Mdudemeister) February 25, 2019