വാഷിംഗ്ടൺ: അമേരിക്കൻ പ്രഡിഡന്റ് ഡൊണാൾഡ് ട്രംപ് വർണവെറിയനാണ്, സ്ത്രീ ലമ്പടനാണ്, അവിഹിത ബന്ധത്തിൽ അദ്ദേഹത്തിന് നിരവധി കുട്ടികളുണ്ട്....ട്രംപിന്റെ പേഴ്സണൽ അറ്റോർണിയായിരുന്ന മൈക്കൾ കൊഹനാണ് ഇക്കാര്യങ്ങളെല്ലാം പരസ്യമായി വിളിച്ചുപറഞ്ഞത്.
കുറച്ചുനാൾ മുമ്പ് ഇരുവരും അടിച്ചുപിരിഞ്ഞിരുന്നു. ട്രംപിന്റെ കൈയിലിരിപ്പുകൾ കൊഹെൻ വിളിച്ചുപറയുമെന്ന് അപ്പോഴേ പലരും കരുതിയതാണ്. ട്രംപുമായുള്ള ബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയ നീലച്ചിത്ര നായിക സ്റ്റോമി ഡാനിയേലിനെ പണം കൊടുത്ത് ഒതുക്കാൻ മുന്നിൽ നിന്ന് പ്രവർത്തിച്ചത് കൊഹെനായിരുന്നു.
അമേരിക്കയുടെ ഉന്നമനം ട്രംപിന്റെ ലക്ഷ്യമേ അല്ലെന്നും സ്വന്തംപ്രശസ്തിയും സുഖവുംമാത്രമാണ് ലക്ഷ്യമെന്നുമാണ് കോഹൻ പറയുന്നത്. മനസുനിറയെ വംശീയ വെറിയാണ്. സ്ത്രീകളെ വശീകരിച്ച് ഉപയോഗിക്കാൻ പ്രത്യേക കഴിവുതന്നെയുണ്ട്. നീലച്ചിത്ര നായികമാരും ശരീരം വിൽക്കുന്നവരുമായ നിരവധി സ്ത്രീകളുമായി ട്രംപിന് ബന്ധമുണ്ട്. ഇവരിൽ പലരിലും മക്കളുമുണ്ട്. പണത്തിന്റെ ബലത്തിൽ എല്ലാംതേച്ചുമാച്ചുകളയും. കള്ളം പറയാനും ചതിക്കാനും ഒരു മടിയുമില്ല -കൊഹെൻ പറയുന്നു.
ലൈംഗികാരോപണം ഉന്നയിച്ച നീലച്ചിത്രതാരം സ്റ്റോമി ഡാനിയേലിന് പണംകൊടുത്ത് ഒതുക്കാൻ ശ്രമിച്ചതിനെക്കുറിച്ചും കൊഹെൻ പറഞ്ഞു. ആരോപണങ്ങൾ ഉണ്ടാവാതിരിക്കാൻ നോട്ടുകെട്ടുകളിൽ വിരലടയാളം പതിയാതിരിക്കാൻ ഏറെ കഷ്ടപ്പെട്ടെന്നാണ് കൊഹെൻ പറയുന്നത്.എന്നാൽ കൊഹെന്റെ ആരോപണത്തോട് ട്രംപോ അദ്ദേഹത്തിന്റെ അടുപ്പക്കാരോ പ്രതികരിച്ചിട്ടില്ല.