ന്യൂഡൽഹി:ഇന്ത്യൻ പൈലറ്റ് അഭിനന്ദൻ വർദ്ധമാൻ മിസൈൽ പ്രയോഗിച്ച് തകർത്ത പാക് എഫ് - 16 വിമാനത്തിന്റെ പൈലറ്റ് ഇജക്ട് ചെയ്‌ത് പാക് മണ്ണിൽ ഇറങ്ങിയപ്പോൾ ഇന്ത്യക്കാരനാണെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ ക്രൂരമായി മർദ്ദിച്ചതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
ഇന്ത്യൻ മിസൈൽ ഏറ്റ് തീപിടിച്ച വിമാനത്തിൽ നിന്ന് ഇജക്‌ട് ചെയ്ത പൈലറ്റ് അർദ്ധബോധാവസ്ഥയിലാണ് പാരച്യൂട്ടിൽ പാക് മണ്ണിൽ ലാൻഡ് ചെയ്‌തത്.അയാളെ കണ്ടെത്തിയ പ്രദേശ വാസികൾ ഇന്ത്യാക്കാരനാണെന്ന് കരുതി തലങ്ങും വിലങ്ങും തല്ലി മൃതപ്രായനാക്കി. ഒടുവിൽ പാക് പൈലറ്റാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് നാട്ടുകാർ മർദ്ദനം അവസാനിപ്പിച്ചത്. ഇയാൾ ഇന്ത്യക്കാരനാണെന്ന ധാരണയിലാണത്രേ രണ്ട് ഇന്ത്യൻ പൈലറ്റുമാർ തങ്ങളുടെ കസ്റ്റഡിയിൽ ഉണ്ടെന്ന് പാകിസ്ഥാൻ ആദ്യം അവകാശപ്പെട്ടത്.