mg-university-info

 അപേക്ഷ തീയതി

ബി.കോം അഡീഷണൽ ഇലക്‌ടീവ് /അഡീഷണൽ ഡിഗ്രി (2012-2014 അഡ്മിഷൻ സ്‌പെഷൽ മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ 18 വരെയും 500 രൂപ പിഴയോടെ 20 വരെയും 1000 രൂപ സൂപ്പർഫൈനോടെ 22 വരെയും അപേക്ഷിക്കാം. വിദ്യാർത്ഥികൾ സ്‌പെഷ്യൽ ഫീസായി 5000 രൂപ പരീക്ഷാഫീസിനും സി.വി ക്യാമ്പ് ഫീസിനും പുറമെ അടയ്‌ക്കണം. ഒരോ സെമസ്റ്ററിനും പ്രത്യേകം അപേക്ഷകളും ഫീസടച്ചതിന്റെ ഇ - രസീതും മാർക്ക് ലിസ്റ്റുകളുടെ പകർപ്പുകളും സമർപ്പിക്കണം.


 ഉത്തരക്കടലാസ് മൂല്യനിർണയം

മൂന്നാം സെമസ്റ്റർ സി.ബി.സി.എസ് / സി.ബി.സി.എസ്.എസ് പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണയം എട്ട് മേഖലാ കേന്ദ്രങ്ങളിൽ കേന്ദ്രീകൃത മൂല്യനിർണയ രീതിയിൽ നടക്കും. 7 മുതൽ എട്ട് മേഖലാ ക്യാമ്പുകളിലായാണ് മൂല്യനിർണയം. മൂന്നാം സെമസ്റ്റർ പഠിപ്പിക്കുന്ന എല്ലാ അദ്ധ്യാപകരും തങ്ങളുടെ മേഖലകളിലെ മൂല്യനിർണയ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം. പാലാ അൽഫോൻസാ കോളേജ് (9447362420), കോട്ടയം ബി.സി.എം കോളേജ് (9495048781), ചങ്ങനാശേരി ക്രിസ്‌തുജ്യോതി കോളേജ് (9495710378), തൃപ്പൂണിത്തുറ ഗവ. കോളേജ് (9946554827), കോഴഞ്ചേരി സെന്റ് തോമസ് കോളേജ് (9287562203), ആലുവ യു.സി. കോളേജ് (9995537337), മൂവാറ്റുപുഴ നിർമല കോളേജ് (9447384554), ലബ്ബക്കട ജെ.പി.എം. ബി.എഡ് കോളേജ് (9447266980) എന്നിവയാണ് കേന്ദ്രങ്ങൾ.

 പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എം.എ പ്രിന്റ് ആൻഡ് ഇലക്‌ട്രോണിക് ജേർണലിസം (റഗുലർ, ഇംപ്രൂവ്‌മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്‌ക്കും 16 വരെ അപേക്ഷിക്കാം.

നാലാം സെമസ്റ്റർ മാസ്റ്റർ ഒഫ് സയൻസ് / മാസ്റ്റർ ഒഫ് അപ്ലൈഡ് സയൻസ് മെഡിക്കൽ ഡോക്യുമെന്റേഷൻ റഗുലർ / സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്‌മപരിശോധനയ്‌ക്ക് 16 വരെ അപേക്ഷിക്കാം.


ഒന്നു മുതൽ ആറു വരെ സെമസ്റ്റർ ബി.ബി.എ ഒഫ് കാമ്പസ് (സി.ബി.സി.എസ്.എസ് സപ്ലിമെന്ററി, പ്രീ - സി.ബി.സി.എസ്.എസ് മേഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്‌മപരിശോധനയ്ക്കും 15 വരെ അപേക്ഷിക്കാം.