crpf

കശ്മീരിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ നാല് സുരക്ഷാ സേന ഉദ്യോഗസ്ഥർക്ക് വീരമൃത്യു. കാശ്മീരിലെ ഹന്ദ്‌വാരയിൽ വച്ച് നടന്ന് ഏറ്റുമുട്ടലിലാണ് ജവാന്മാർ കൊല്ലപ്പെട്ടത്. 2 സി.ആർ.പി.എഫ് ഇൻപെക്ടറും 2 പൊലീസുകാരുമാണ് കൊല്ലപ്പെട്ടത്. ഒരു നാട്ടുകാരനും മരണപ്പെട്ടെന്ന് റിപ്പോർട്ട്. വെടിവയ്പ്പിൽ പത്ത് സി.ആർ.പി.എഫ് ജവാന്മാർക്കും പത്ത് പ്രദേശവാസികൾക്കും പരിക്കേറ്റിട്ടുണ്ട്.

ഭീകരരുമായുള്ള ഏറ്റുമുട്ടലിന് ശേഷം സെെന്യം നടത്തിയ തിരച്ചിലിനിടയിലാണ് തീവ്രവാദികൾ വെടിയുതിർത്തതെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. ഹന്ദ്‌വാരയിൽ ഭീകരരുമായി ഏറ്റുമുട്ടൽ തുടരുകയാണ്. അതേസമയം അതിർത്തിയിൽ പാക് സെെന്യം വീണ്ടും വെടിനിർത്തൽ കരാർ ലംഘിച്ചു.

വാഗ അതിർത്തിയിൽ പാക് കസ്റ്റഡിയിലുള്ള ഇന്ത്യൻ വിംഗ് കമാൻഡർ അഭിനന്ദനെ കെെമാറുന്ന സാഹചര്യത്തിലാണ് പാക് സെെന്യത്തിന്റെ പ്രകോപനം. അതിർത്തിയിൽ മൂന്നിടങ്ങളിലാണ് സെെന്യം വെടി നിർത്തൽ കരാർ ലംഘിച്ചത്. കൃഷ്ണഗാട്ട്,​ പൂഞ്ച്,​ മെന്ദാർ എന്നീ മേഖലകളിലെ ഇന്ത്യൻ സെെനിക പോസ്റ്റുകൾക്ക് നേരെയാണ് വെടിയുതിർത്തത്. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.