കോന്നി: മലയാളി യുവാവ് സൗദിയിൽ ഹൃദയാഘാതത്താൽ മരിച്ചു.കുമ്മണ്ണൂർ ഈട്ടിമൂട്ടിൽ റഫീഖ് (27) സൗദി അറേബ്യയിലെ അബ്ഹയിലെ താമസസ്ഥലത്ത് മരിച്ചത് . അബ്ഹയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് സ്‌പോൺസർ താമസസ്ഥലത്ത് നടത്തിയ പരിശോധനയിലാണ് റഫീഖിനെ മരിച്ച നിലയിൽ കണ്ടത്.മൃതദേഹം അബ്ഹ അസീർ ഹോസ്പി​റ്റൽ മോർച്ചറിയിൽ . മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തി വരുന്നു.