പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കിന്റെ ട്വീറ്റിനെതിരെ സോഷ്യൽ മീഡിയിയിൽ പ്രതിഷേധം ഉയരുന്നു. 'ഹമാരാ പാക്കിസ്ഥാൻ സിന്ദാബാദ്' എന്ന ട്വീറ്രിനെതിരെയാണ് നിരവധി പേർ രംഗത്ത് വന്നത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ പാക്കിസ്ഥാനെ പിന്തുണച്ച് സംസാരിച്ചതിനെതിരെയാണ് മാലികിനെതിരെ ഇന്ത്യയിൽ പ്രതിഷേധം ഉയർന്നത്.
ഷൊയ്ബ് മാലിക്കിന്റെ ട്വീറ്റിൽ സാനിയ മിർസ മറുപടി പറയണമെന്ന് ആവശ്യവുമായി ചിലർ രംഗത്ത് വന്നു. ബി.ജെ.പി എം.എൽ.എയും ട്വീറ്റിനെ വിമർശിച്ചു. തെലങ്കാനയുടെ ബ്രാൻഡ് അംബാസിഡർ സ്ഥാനത്ത് നിന്ന് സാനിയ മിർസയെ മാറ്റണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു. പാക്കിസ്ഥാനെതിരെയും ഭീകരവാദത്തിനെതിരെയും ഇന്ത്യ നിലകൊള്ളുമ്പോൾ ഇത്തരത്തിലുള്ള അഭിപ്രായത്തെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല.മാലികിനൊപ്പം കഴിയുന്ന സാനിയ മിർസയെ അംബാസിഡർ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
സാനിയയ്ക്ക് പകരം തൽസ്ഥാനത്തേക്ക് സെെന നെഹ്‌വാളിനെയോ പി.വി സിന്ധുവിനെയോ വി.വി.എസ് ലക്ഷ്മണിനെയോ നിയമിക്കണമെന്ന് എം.എൽ.എ പറഞ്ഞു. മാത്രമല്ല മാലികിനെ ഇന്ത്യയിൽ കാലുകുത്താൻ അനുവദിക്കരുതെന്നും. അഥവാ എത്തിയാൽ ഇന്ത്യയിൽ നിന്ന് തിരിച്ചുപോകുന്നത് ഒന്ന് കാണണമെന്നും ചിലർ പ്രതികരിക്കുന്നു.
പുൽവാമ ഭീകരാക്രമണത്തിൽ ജവാന്മാർക്കും കുടുംബത്തിന് പിന്തുണയുമായി സാനിയ മിർസ രംഗത്ത് വന്നിരുന്നു. വീരമൃത്യു വരിച്ച ജവാന്മാർക്കും കുടുംബത്തിനും ഒപ്പമാണ് ഞാൻ. നമ്മുടെ രാജ്യത്തെ കാക്കുന്ന യഥാർത്ഥ ഹീറോ അവരാണ്. ഫെബ്രുവരി 14 നമ്മുടെ രാജ്യത്തെ കറുത്ത ദിനമാണ്. അത് ഒരിക്കലും നമ്മൾ മറക്കില്ല. പക്ഷെ അപ്പോഴും സമാധാനത്തിന് വേണ്ടി മാത്രമാണ് ഞാൻ പ്രാർത്ഥിക്കുക. വിദ്വേഷം പരത്തുന്നതിന് പകരം നിങ്ങളും അത് തന്നെ ചെയ്യണം. മറ്റുളളവരെ കളിയാക്കി ഒന്നും നേടാനാവില്ല. ഭീകരവാദത്തിന് ഈ ലോകത്ത് യാതൊരു ഇടവും ഇല്ല,’ സാനിയ വ്യക്തമാക്കി.
Hamara #PakistanZindabad 🇵🇰🙏🏼
— Shoaib Malik 🇵🇰 (@realshoaibmalik) February 27, 2019