modi-

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള വേ​ത​നം ന​ൽകാത്തതിൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ കേ​സ്. ഒൻപത് സംസ്ഥാനങ്ങളിലെ 50 ജില്ലകളിൽ നിന്നുള്ളവരാണ് പ്രധാനമന്ത്രിക്കെതിരെ കേസ് കൊടുത്തത്. ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലു​ള്ള​വർക്കായി പ്ര​വ​ർത്തിക്കുന്ന സം​ഘർഷ് മോർച്ച എ​ന്ന സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നടപടി. ന​രേ​ന്ദ്ര മോ​ദി​യെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും പ​രാ​തി​യി​ൽ തൊഴിലാളികൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ബീഹാർ, ഉ​ത്ത​ർ ​പ്ര​ദേ​ശ്, പ​ശ്ചി​മ ബം​ഗാ​ൾ, ക​ർ​ണാ​ട​ക, മദ്ധ്യ​പ്ര​ദേ​ശ്, ഒ​ഡീ​ഷ, രാ​ജ​സ്ഥാ​ൻ, ഛത്തീ​സ്ഗ​ഢ്, ഗു​ജ​റാ​ത്ത് എ​ന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പ​രാ​തി​ക്കാ​ർ.. 2018 ഒ​ക്ടോ​ബ​ർ മു​ത​ൽ ഫെ​ബ്രു​വ​രി വ​രെ​യു​ള്ള വേ​ത​നം ന​ൽകിയിട്ടില്ലെന്നും വേ​ത​നം സം​ബ​ന്ധി​ച്ചു പ്ര​ധാ​ന​മ​ന്ത്രി വ്യാ​ജ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ൽകി ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​ഞ്ച് മാ​സ​ത്തെ വേ​ത​ന​മാ​യി 9,573 കോ​ടി രൂ​പ​യാ​ണ് ന​ൽ​കാ​നു​ള്ള​ത്. ഇ​ത് ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും പ​രാ​തി​ക്കാ​ര്‍ ആ​രോ​പി​ക്കു​ന്നു. പരാതിയനുസരിച്ച് ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ 116, 420 വ​കു​പ്പു​ക​ള്‍ പ്ര​കാ​രം 150 പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലാ​ണ് എ​ഫ്‌.ഐ.​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന​ത്.

വേ​ത​നം ന​ൽ​കു​ന്ന​തി​നാ​യി 25,000 കോ​ടി രൂ​പ അ​ടി​യ​ന്ത​ര​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര ഗ്രാ​മീ​ണ വി​ക​സ​ന മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​റി​നുക​ത്ത് ന​ല്‍​കി​യി​രു​ന്ന​താ​യി സം​ഘ​ർഷ് മോ​ർച്ച് പ്രവർത്തകർ പ​റ​യു​ന്നു. ഇ​തു ന​ട​പ്പി​ലാ​ക്കാ​ത്ത​തു ചൂ​ണ്ടി​ക്കാ​ട്ടി പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​നു​വ​രി​യി​ൽ 6048 കോ​ടി അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​ത് ഒ​ക്ടോ​ബ​റി​നു മു​ൻപുള്ള കു​ടി​ശി​ക തീർക്കാനേ മ​തി​യാ​യു​ള്ളു എ​ന്നും സം​ഘ​ർഷ് മോർച്ച അറിയിച്ചു.