തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രെയിലർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. മധു സി.നാരായണൻ സംവിധാനം ചെയ്ത ചിത്രം റിയലിസ്റ്റിക് അവതരണ ശൈലി കൊണ്ടാണ് ശ്രദ്ധ നേടിയത്. ശ്യാം പുഷ്‌കരൻ തിരക്കഥ ഒരുക്കിയ ചിത്രം ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, നസ്രിയ, ശ്യാം പുഷ്‌കരൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്.
സൗബിന്‍ ഷാഹിർ, ഷെയ്ൻ നിഗം, ഫഹദ് ഫാസിൽ, ശ്രീനാഥ് ഭാസി, അന്ന ബെൻ, ഗ്രേസ് ആന്റണി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.