സൈലൻസറിനുശേഷം പ്രിയനന്ദനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇർഷാദ് നായകൻ.വർഷങ്ങൾക്ക് മുമ്പ് പ്രിയനന്ദനൻ സംവിധാനം ചെയ്ത ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് സിനിമയിലൂടെയാണ് ഇർഷാദ് നായകനാവുന്നത്. കാവ്യ മാധവനായിരുന്നു നായിക. ഒരു സാമൂഹ്യ വിഷയമാണ് പ്രിയനന്ദനൻ പുതിയ സിനിമയിലൂടെ പറയുന്നത്.ഇർഷാദിന് ഇപ്പോൾ നിരവധി അവസരങ്ങളുണ്ട്.
അനൂപ് മേനോൻ സംവിധാനം ചെയ്യുന്ന കിംഗ് ഫിഷ്, മുഹമ്മദ് റാഫി സംവിധാനം ചെയ്യുന്ന പായ് ക്കപ്പൽ എന്നീ സിനിമയിൽ അഭിനയിച്ചു വരികയാണ്.വരുന്ന ആഴ്ച ചിത്രീകരണം ആരംഭിക്കുന്ന മാതൃക പൊലീസ് സ്റ്റേഷനിൽ ഡിവൈ. എസ്.പിയുടെ വേഷമാണ് ഇർഷാദിനെ കാത്തിരിക്കുന്നത്.
അതേസമയം ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയനന്ദനൻ സംവിധാനം ചെയ്ത സൈലൻസർ അടുത്ത ആഴ്ച തിയേറ്ററിൽ എത്തും. ഈ സിനിമയിൽ ലാലിന്റെ മകന്റേ വേഷമാണ് ഇർഷാദിന്.