ജീവകങ്ങൾ, ധാതുക്കൾ നിരോക്സീകാരികൾ, ഫ്‌ളേവനോയിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ എന്നിവയാൽ സമ്പന്നമായ മൾബറി ജീവിതശൈലീ രോഗങ്ങളായ പൊണ്ണത്തടിയെയും പ്രമേഹത്തെയും പ്രതിരോധിക്കും.
മൾബറിയിൽ ധാരാളമായുള്ള ജീവകം സി ഫ്രീ റാഡിക്കലുകളോട് പൊരുതി രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുന്നു. ശരീരഭാരം കുറയ്ക്കാൻ പതിവായി മൾബറി കഴിക്കുക. ഒരു കപ്പ് മൾബറിയിൽ നിന്ന് 60 കാലറി ഊർജ്ജം മാത്രമേ ലഭിക്കൂ. മൾബറിയിലെ ഭക്ഷ്യനാരുകൾ ദഹനവ്യവസ്ഥയെ ആരോഗ്യമുള്ളതാക്കും. ഇത് വിശപ്പ് നിയന്ത്രിക്കാനും സഹായകമായതിനാൽ പൊണ്ണത്തടി ഒഴിവാക്കാം. ഡയറ്ററി ഫൈബറിനോടൊപ്പം മൾബറിയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ജലാംശവും ശരീരഭാരം കൂടാതെ തടയും.
മൾബറി പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. മൾബറിയിലടങ്ങിയ ഫ്ളവനോയ്ഡുകളാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത്. മൾബറി ഇലകൾ പ്രമേഹ നിയന്ത്രണത്തിനുള്ള ഉത്തമ ഉപാധികളാണ്. ഭക്ഷണശേഷം മൾബറി ഇലകൾ കഴിക്കുക.