1. ഭീകരവാദത്തിന് നടപടി സ്വീകരിക്കാതെ പാകിസ്ഥാനുമായി ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് ഇന്ത്യ. ചര്‍ച്ചയ്ക്ക് ഉള്ള പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആവശ്യം തള്ളി ഇന്ത്യ. തീവ്രവദാത്തിന് എതിരെ നടപടി എടുക്കുന്നത് വരെ അതിര്‍ത്തിയില്‍ ജാഗ്രത തുടരാനും നിര്‍ദ്ദേശം. ഇന്ത്യ നിലപാട് അറിയിച്ചത് പുല്‍വാമ ഭീകാരാക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ മുഹമ്മദ് എന്ന വാദം പാക് വിദേശകാര്യ മന്ത്രി തള്ളിയതിന് പിന്നാലെ
2. ഭീകരാക്രമണത്തിലെ ജെയ്‌ഷെയുടെ പങ്കില്‍ സ്ഥിരീകരണമില്ല എന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മ്മൂദ് ഖുറേഷി. ഇക്കാര്യത്തില്‍ ആശയക്കുഴപ്പം ഉണ്ടെന്നും പ്രതികരണം. ഭീകരവാദത്തിന് എതിരെ ഇന്ത്യ നിലപാട് കടുപ്പിക്കുന്നതിനിടെ കാശ്മീരില്‍ വീണ്ടും സ്‌ഫോടനം. പുല്‍വാമയ്ക്ക് സമീപം ത്രാലില്‍ സ്‌ഫോടനം നടത്തിയത് ഭീകരനെന്ന് സൂചന. സൈനികരെ ലക്ഷ്യമിട്ടാണ് സ്‌ഫോടക വസ്തു സ്ഥാപിച്ചത് എന്നും സൂചന
3. അതിര്‍ത്തിയില്‍ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാക് പ്രകോപനം ഇന്നും തുടരുന്നു. പൂഞ്ച് മേഖലയിലെ കൃഷ്ണഗാട്ടിയില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് ഗ്രാമീണര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്. പ്രകോപനത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞ് പോകുന്നു. പൂഞ്ചിലെ സലോത്രി, മന്‍കോട്ട്, കൃഷ്ണഗാട്ടി, ബാലകോട്ട് എന്നിവിടങ്ങളില്‍ ഷെല്ലാക്രമണം തുടര്‍ന്ന് പാകിസ്ഥാന്‍. ശക്തമായ തിരിച്ചടിയുമായി ഇന്ത്യ
4. പാക് പിടിയില്‍ നിന്ന് മോചിതനായ വിംഗ് കമ്മാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഡല്‍ഹിയില്‍ എത്തിച്ചു. അമൃത്സറില്‍ നിന്ന് ഇന്നലെ രാത്രിയോടെ ആണ് ഡല്‍ഹിയില്‍ എത്തിച്ച അഭിനന്ദനെ വ്യോമസേന ഉദ്യോഗസ്ഥര്‍ അടക്കമുള്ള സംഘം അഭിനന്ദനെ സ്വീകരിച്ചു. സൈനിക ആശുപത്രിയിലെ വിശദമായ പരിശോധനയ്ക്ക് ശേഷം അഭിനന്ദനെ ഇന്ത്യന്‍ വ്യോമസേനയുടെ രഹസ്യാന്വേഷണ യൂണിറ്റിലേക്ക് കൊണ്ടു പോകും
5. ഇവിടെ മനശാസ്ത്ര പരിശോധനയ്ക്കും വിശദമായ ചോദ്യം ചെയ്യലിനും വിധേയമാക്കും. ആരോഗ്യ സ്ഥിതി സംബന്ധിച്ച് നിരവധി വൈദ്യ പരിശോധനകളും നടത്തും. മൂന്ന് ദിവസത്തെ പാക് തടങ്കലിന് ശേഷം ഇന്നലെ രാത്രി ഒന്‍പത് ഇരുപതോടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ പാകിസ്ഥാന്‍ ഇന്ത്യക്ക് കൈമാറിയത്. ഏറെ നേരത്തെ നടപടി ക്രമങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സൈനികര്‍ അഭിനന്ദനെ സ്വീകരിച്ചു.
6. ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സൗദി വിദേശകാര്യ മന്ത്രി അദേല്‍ അല്‍ ജുബൈയിറിന്റെ പാകിസ്ഥാന്‍ സന്ദര്‍ശനം മാറ്റിവച്ചു. ഇന്ത്യ പാക് പ്രശ്ന ലഘൂകരണത്തിനുള്ള ചര്‍ച്ചകളാണ് വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. സൗദി കിരീടവകാശിയുടെ സുപ്രധാന സന്ദേശവും സന്ദര്‍ശനത്തില്‍ വിദേശകാര്യ മന്ത്രി കൈമാറും
7. പാക് സന്ദര്‍ശനത്തിനോട് ഒപ്പം ഇന്ത്യയും വിദേശകാര്യ മന്ത്രി സന്ദര്‍ശിക്കും. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പാക് സന്ദര്‍ശനത്തിനു ശേഷം ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. വിങ് കമാന്‍ഡര്‍ അഭിനന്ദ് വര്‍ത്തമാനിനെ പാകിസ്ഥാനില്‍ നിന്നും വിട്ടുകിട്ടാന്‍ സൗദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.
8. കാസര്‍ക്കോട്ടെ പെരിയ ഇരട്ട കൊലപാതകത്തില്‍ അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. ക്രൈംബ്രാഞ്ച് എസ് പി വി എം മുഹമ്മദ് റഫീഖിനെയാണ് മാറ്റിയത്. നടപടി, അന്വേഷണം തുടങ്ങി അഞ്ചാം ദിവസം. എറണാകുളത്തേക്ക് ആണ് സ്ഥലം മാറ്റിയത്. സ്ഥലമാറ്റ നടപടി, കേസില്‍ കൂടുതല്‍ സി.പി.എം നേതാക്കളിലേക്ക് അന്വേഷണം നീങ്ങിയതോടെ എന്ന് ആരോപണം ശക്തം.
9. ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യു പുതിയ അന്വേഷണ ഉദ്യോഗസ്ഥന്‍. കാസര്‍കോഡ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.പി രഞ്ജിത്തിനെയും സ്ഥലം മാറ്റി. കോഴിക്കോട്ടേക്ക് ആണ് സ്ഥലം മാറ്റിയത്. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടിയാണ് താന്‍ ചുമതലയില്‍ നിന്ന് മാറിയതെന്ന് മുഹമ്മദ് റഫീക്ക്. അന്വേഷണ സംഘത്തില്‍ തുടരുമെന്ന് പ്രതികരണം. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അന്വേഷണത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും ഇടപ്പെടുന്നു എന്നും ആരോപണം.
10. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു. പൊലീസ് മേധാവിക്കും ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കുമാണ് പരാതി നല്‍കിയത്. ആരോപണ വിധേയനായ ശാസ്ത ഗംഗാധരന്റെ പങ്ക് കാര്യമായി അന്വേഷിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു.
11. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ പിടിത്തത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായ കൊച്ചിയിലെ മാലിന്യ പ്രശ്നത്തിന് താത്ക്കാലിക പരിഹാരം. ഏഴ് ദിവസത്തെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ ഇന്ന് മുതല്‍ മാലിന്യനീക്കം പുനരാരംഭിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍. താല്‍ക്കാലിക പുനരുദ്ധാരണ നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനും തീരുമാനമായി.
12. മാലിന്യ നീക്കം പുനഃസ്ഥാപിച്ചത് പ്ലാന്റിന്റെ സുരക്ഷയും സൗകര്യവും വര്‍ദ്ധിപ്പിക്കാനുള്ള അടിയന്തര നടപടികള്‍ തുടങ്ങിയ സാഹചര്യത്തില്‍. മാലിന്യനീക്കം നിലച്ചതോടെ നഗരത്തിലെ വീടുകളിലെയും വഴിയരികിലെയും മാലിന്യം പുഴുവരിച്ച നിലയിലെത്തിയിരുന്നു. മാലിന്യ നീക്കത്തിനുള്ള ശാസ്ത്രീയ രീതികള്‍ അവലംബിച്ചും ക്യാമറ, ലൈറ്റ്, സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം എന്നിവ കൂട്ടി പ്ലാന്റിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചും അപകടം ആവര്‍ത്തിക്കാതിരിക്കാന്‍ ഉള്ള നടപടികള്‍ക്ക് തുടക്കമായതായി ജില്ലാ കളക്ടര്‍