vava-suresh

പോത്തൻകോടിനടുത്ത് ഒരു വീടിന് മുന്നിൽ തബൂക് കല്ലിനകത്ത് ഒരു പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വാവയെ വിളിച്ചത്. താവൂക്കിനകത്ത് മൂർഖൻ പാമ്പ് ഇരിക്കുന്നത് കാണേണ്ട കാഴ്ച്ചതന്നെയാണ്. വിളിച്ച് ഒന്നര മണിക്കൂർ കഴിഞ്ഞാണ് വാവ സ്ഥലത്ത് എത്തിയത്. എന്തിരുന്നാലും പാമ്പിനെ പിടികൂടി. വീട്ടുകാർക്ക് ആശ്വാസം, വാവയ്ക്ക് സന്തോഷം.

തുടർന്ന് വെഞ്ഞാറമൂടിനടുത്ത് വൈയേറ്റ് എന്ന സ്ഥലത്തേക്കാണ് വാവയുടെ യാത്ര. അവിടെ വീടിന്റെ പിന്നിലായി ടയറിനകത്ത് ഒരു പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വിളിച്ചത്. ടയറിനകത്തെ പാമ്പിനെ പിടികൂടിയ ശേഷം, രാത്രിയോടെ തിരുവനന്തപുരം, ഏണിക്കര എന്ന സ്ഥലത്തെ ഒരു വീട്ടിലാണ് എത്തിയത്. പൂച്ചയെ കണ്ട് മൂർഖന്‍ പത്തിവിടർത്തി ചീറ്റുന്ന ശബ്ദം കേട്ടാണ് വീട്ടുകാർ പാമ്പിനെ കണ്ടത്.

അവിടെയെത്തിയപ്പോഴാണ് വാവയ്ക്ക് ഒരു പരാതി കിട്ടിയത്. അവിടെ ഉള്ള നാട്ടുകാരോട് ചില വിദ്വാൻമാര്‍ പറഞ്ഞത്. വാവ വരണമെങ്കിൽ വലിയ തുക കൊടുക്കണം എന്നൊക്കെ. വാവയെ അടുത്ത് അറിയാവുന്നവർക്ക് അറിയാം, ചോദിച്ച് ഇതുവരെ ആരോടും ചില്ലിക്കാശ് വാങ്ങിച്ചിട്ടില്ല. ഇങ്ങനെ പറഞ്ഞ് പരത്തുന്നവർ വാവയെ ഇഷ്ടപെടാത്തവരാണ്. എന്നാണ് വാവയുടെ നിലപാട്. തുടർന്ന് മൂർഖന്‍ പാമ്പിനെയും പിടികൂടിയാണ് അവിടെ നിന്ന് യാത്രയായത്. കാണുക ഈ ആഴ്‌‌‌ചയിലെ എപ്പിസോഡ്...