ഭർത്താവിന് പ്രസവവേദനയോ? കേൾക്കുമ്പോൾ കൗതുകം തോന്നാമെങ്കിലും വെള്ളക്കാർക്കിടയിൽ ഭർത്താവും പ്രസവവേദന അനുഭവിക്കുമെന്നൊരു വിശ്വാസമുണ്ടായിരുന്നു. പല്ലുവേദനയോ തലവേദനയോ നടുവേദനയോ ഒക്കെയായി ആകാം വരുന്നത്. ഐറിഷുകാർ പ്രസവവേദന ഭർത്താവിന് ലഭിക്കാനായി അയാളുപയോഗിക്കുന്ന കോട്ടോ പാന്റോ ഭാര്യയെ ഉടുപ്പിക്കുന്ന പതിവുമുണ്ടായിരുന്നുവത്രെ.
ഗർഭിണികൾക്ക് പാലും വീഞ്ഞും നൽകിയിരുന്നു. പാൽ പ്രസവസമയത്ത് ശക്തിനൽമെന്നും വീഞ്ഞ് വേദന കുറയ്ക്കുമെന്നുമായിരുന്നു വിശ്വാസം. ഇംഗ്ളണ്ടിൽ വീട്ടിലെത്തുന്ന എല്ലാവരും ഗർഭിണികളോട് സംസാരിച്ചിരിക്കണം. ഇല്ലെങ്കിൽ പ്രസവം ബുദ്ധിമുട്ടിലാകും എന്നാണ് വിശ്വാസം.
ഭർത്താവിനെയും മുലകൊടുക്കുന്ന സ്ത്രീയേയും ഐറിഷ് രീതിയിൽ പ്രസവമുറിയിൽ പ്രവേശിപ്പിക്കില്ല.
സ്കോട്ട്ലൻഡുകാർ പിറന്നുവീണ കുഞ്ഞിന്റെ ദേഹത്തും ചുറ്റിലും തുപ്പുന്നത് ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസക്കാരാണ്. കുഞ്ഞിന്റെ കൈയിൽ വെള്ളിനാണയം വച്ചുകൊടുക്കുന്ന രീതിയുമുണ്ട്. നാണയം പിടിച്ചുനിന്നാൽ ഐശ്വര്യമായി. പിറന്നുവീണ കുഞ്ഞിന്റെ നാവിൽ ഉപ്പ് പുരട്ടുന്നതാണ് ഐറിഷ് രീതി.
മുഖക്കുരുവിനെയും വരണ്ട ചർമ്മത്തെയും തോല്‍പ്പിക്കാൻ ഇതാ ഒരു സിമ്പിൾ ട്രിക്ക്
പിറന്നത് ആൺകുട്ടിയാണെങ്കിൽ അവനെ സ്ത്രീകളുടെ വസ്ത്രം കൊണ്ടും പെണ്ണാണെങ്കിൽ ആണുങ്ങളുടെ വസ്ത്രം കൊണ്ടും പൊതിയുന്ന പതിവും അവർക്കുണ്ട്. അല്ലെങ്കിൽ ഈ കുഞ്ഞ് വലുതാകുമ്പോൾ ഇണയെ കിട്ടില്ലെന്നാണ് പറയുന്നത്. അർദ്ധരാത്രിയിൽ ജനിക്കുന്ന കുട്ടികൾക്ക് അസാധാരണ സിദ്ധികളുണ്ടാകുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്.