വൃത്തിഹീനമായ ആഹാരവും വെള്ളവും കഴിക്കുന്നതു വഴി വയറിളക്കം, കോളറ, ഹെപ്പറ്റൈറ്റിസ്, ടൈഫോയ്ഡ് എന്നീ രോഗങ്ങൾ ഉണ്ടാക്കും.
ശുദ്ധജലത്തിന്റെ ലഭ്യതക്കുറവ് ആണ് പ്രധാന കാരണം. പാകം ചെയ്ത ഭക്ഷണം അന്തരീക്ഷത്തിലെ ചൂട് കാരണം പെട്ടെന്ന് തന്നെ ചീത്തയായി പോകാനും സാദ്ധ്യതയുണ്ട്. ശുദ്ധജലത്തിന്റെ ലഭ്യത ഉറപ്പുവരുത്തുക, ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിവതും ഒഴിവാക്കുക, വീട്ടിൽ ശുദ്ധജലത്തിൽ പാകം ചെയ്ത ഭക്ഷണം കഴിക്കുക. വയറിളക്കം പിടിപെട്ടാൽ നിർജലീകരണം വരാതെ ധാരാളം വെള്ളം കുടിക്കുക, ഉപ്പിട്ട് കഞ്ഞിവെള്ളം, ഒ.ആർ.എസ്, കരിക്കിൻ വെള്ളം എന്നിവ ഉപയോഗിക്കാം.
ചിക്കൻ പോക്സ്, മീസിൽസ്
പനി, ശരീരത്തിൽ കുമിളകൾ പോലെ പൊങ്ങിവരിക, തലവേദന, ശരീരവേദന, ശരീരത്തിൽ ചുവന്ന പാടുകൾ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. രോഗമുള്ള ഒരാളുടെ അടുത്തുപോകുമ്പോൾ, അയാളുടെ സ്രവങ്ങൾ ചുമയിലൂടെയോ തുമ്മലിലൂടെയോ അന്തരീക്ഷത്തിൽ എത്തുന്നു. അങ്ങനെയാണ് രോഗം പകരുന്നത്.