ഹോട്ടലിൽ കയറിയാൽ വിമാനത്തിൽ കയറിയതിന്റെ സന്തോഷം ലഭിക്കണോ? എങ്കിൽ പടിഞ്ഞാറൻ ഫ്രാൻസിലെ 'ലേ ഹോണ്ട് വില്ലേജി'ലേക്ക് ചെന്നാൽ മതി. കാഴ്ചയിൽ വിമാനത്തെ അനുസ്മരിപ്പിക്കുകയല്ല മറിച്ച് ഒരു യഥാർത്ഥവിമാനത്തിനെ തന്നെയാണ് ഇവിടെ ഹോട്ടൽ മുറിയായി രൂപാന്തരപ്പെടുത്തിയിരിക്കുന്നത്.
ഒരു ഡബിൾ ബെഡ് റൂം , രണ്ടു സിംഗിൾ ബെഡ്റും , അടുക്കള, ബാത്ത് റൂം എന്നിവ അടങ്ങിയതാണ് ഈ വിമാന ഹോട്ടൽ. യഥാർത്ഥ വിമാനം തന്നെയാണെന്നത് ബോധ്യപ്പെടത്താൻ ഇപ്പോഴും കോക്പിറ്റ് അതേപടി നിലനിറുത്തിയിട്ടുണ്ട്. എന്നാൽ ഒരു പൈലറ്റ് സീറ്റ് ഇപ്പോൾ ടോയ്ലറ്റ് ആണെന്ന് മാത്രം. പൂർണ്ണമായും ശീതീകരിച്ച മുറികളാണ് എല്ലാം. താമസക്കാർക്ക് പുറത്തിറങ്ങി ഇരിക്കാനും പ്രകൃതിഭംഗി ആസ്വദിക്കാനുമുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. ഫൈവ് സ്റ്റാർ റേറ്റാണ് കസ്റ്റമേഴ്സിൽ നിന്ന് ഇൗടാക്കുന്നത്.