news

1. വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ സന്ദര്‍ശിച്ച് പ്രതിരോധമന്ത്രി നിര്‍മ്മല സീതരാമന്‍. സന്ദര്‍ശനം എയര്‍ഫോഴ്സ് ഓഫീസേഴ്സ് ക്ലബില്‍. പാകിസ്ഥാനിലുണ്ടായ അനുഭവങ്ങള്‍ വിശദീകരിച്ച് അഭിനന്ദന്‍. വ്യോമസേനാ മേധാവി ബി.എസ്. ധനോവയും അഭിനന്ദനുമായി കൂടികാഴ്ച നടത്തി. വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി അഭിനന്ദന്‍ നാളെ നാട്ടിലേക്ക് മടങ്ങും.


2. ഇന്ത്യന്‍വ്യോമസേനയുടെ ആക്രമണിത്തില്‍ നാശനഷ്ടമുണ്ടയെന്ന് വെളിപ്പെടുത്തി ജെയ്‌ഷെ മുഹമ്മദ്. പരിശീലനകേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടയെന്നും സ്ഥിതീകരണം. ജയ്‌ഷെ തലവന്‍ മുഹമ്മദ് അസ്റിന്റെ സഹോദരന്റെ ശബ്ദസന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്.

3. ഇന്ത്യക്കെതിരെ എഫ്-16 വിമാനം ഉപയോഗിച്ച് ആക്രമിച്ച പാകിസ്ഥാന്‍ നടപടിക്കെതിരെ അന്വേഷണവുമായി അമേരിക്ക. അന്വേഷണം ഇന്ത്യ അമേരിക്കയ്ക്ക് കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍. എഫ്-16 ഉപയോഗിച്ചില്ലെന്ന പാകിസ്ഥാന്റെ നിലപാട് അമേരിക്ക തള്ളി. അമേരിക്കയുടെ നീക്കം, ഭീകരവാദത്തിന് എതിരെ നടപടി സ്വീകരിക്കാതെ പാകിസ്ഥാനുമായി ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് ഇന്ത്യ അറിയിച്ചതിന് പിന്നാലെ.

4. ഇന്ത്യ- പാക് അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനെ തുടര്‍ന്ന് നിറുത്തി വച്ച സംഝോത സര്‍വീസ് നാളെ പുരാരംഭിക്കും. അതേസമയം, അതിര്‍ത്തിയില്‍ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് പാക് പ്രകോപനം ഇന്നും തുടരുന്നു. കാശ്മീരിലെ സ്ഥിതിഗതികള്‍ സൂക്ഷമമായി പരിശോധിച്ച് വ്യോമസേന

5. കൊല്ലം തേവലക്കരയിലെ വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ അന്വേഷണ ചുമതല പുതിയ ഉദ്യോഗസ്ഥന്. ചവറ സി.ഐ ചന്ദ്രദാസാണ് അന്വേഷണത്തിന് നേതൃത്വം നല്‍കും. പുതിയ നീക്കം, ആക്രമണത്തില്‍ രാഷ്ട്രീയ ബന്ധം അടക്കം ആരോപണം ഉയരുന്ന സാഹചര്യത്തില്‍. ആക്രമണത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് നേരത്തെ സി.പി.എം ലോക്കല്‍ കമ്മിറ്റി അറിയിച്ചിരുന്നു. പാര്‍ട്ടിയെ പ്രതികൂട്ടില്‍ നിറുത്തിയുള്ള പ്രചരണം ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എന്ന് സി.പി.എം

6. പ്രതികളെല്ലാം കോണ്‍ഗ്രസ് ബന്ധമുള്ളവരെന്നും പ്രതികരണം. ആരോപണ വിധേയനായ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സരസന്‍പിള്ള സംഭവ ദിവസം ഏര്യാകമ്മറ്റി യോഗത്തില്‍ സംബദ്ധിച്ചിരുന്നെന്നും വിശദീകരണം. പെണ്‍കുട്ടിയെ ശല്യം ചെയ്‌തെന്ന് ആരോപിച്ച് രഞ്ജിത്തിനെ ഒരു സംഘം മര്‍ദ്ദിച്ചത് കഴിഞ്ഞ മാസം 14ന്. വിദ്യാര്‍ത്ഥിയുടെ മരണം തലയ്‌ക്കേറ്റ ക്ഷതമൂലം ഉണ്ടായ അമിത രക്തസ്രാവമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ ജയില്‍ വാര്‍ഡന്‍ വിനീതിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

7. ലോക്സഭ തിരഞ്ഞെടുപ്പിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമഘട്ടത്തിലേക്ക്. സ്ഥനര്‍ത്ഥികളുടെ പട്ടികയ്ക്ക് വെള്ളിയാഴ്ചയോടെ അന്തിമ രൂപമാകും. ഇത്തവണ ഇടതുമുന്നണിയില്‍ മത്സരിക്കാന്‍ സാധ്യത സി.പി.എമ്മും,സി.പി.ഐയും മാത്രം. മറ്റ് ഘടക കക്ഷികളുമായി ചര്‍ച്ച നടത്തി തീരുമാനം.

8. സി.പി.എം സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ നാളെ ഡല്‍ഹിയില്‍ ആരംഭിക്കുന്ന രണ്ട് ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗത്തിലെ നിര്‍ദ്ദേശം കൂടി കണക്കിലെടുത്ത്. അന്തിമ രൂപമാക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് , സമിതി യോഗങ്ങല്‍ ചൊവാഴ്ച്ച. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവും തികളാഴ്ച ചേരും. അന്തിമ പട്ടിക പ്രഖ്യാപിക്കുക ചൊവ്വ,ബുധന്‍ ദിവസങ്ങളിലെ ദേശീയ എക്സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗങ്ങള്‍.

9. സാമ്പത്തിക തട്ടിപ്പ് കേസില്‍ റോബര്‍ട്ട് വാദ്രയ്ക്ക് ആശ്വാസം. വാദ്രയെ ഈ മാസം 19 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡല്‍ഹി പട്യാല ഹൗസ് കോടതിയുടെ ഉത്തരവ്. 23,000 പേജുള്ള രേഖകള്‍ മുഴുവന്‍ ആവശ്യപ്പെട്ട് വാദ്ര നേരത്തെ ഡല്‍ഹി പട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു. രേഖകള്‍ സമര്‍പ്പിക്കാന്‍ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് അഞ്ച് ദിവസത്തെ സമയം ചോദിച്ചു. വാദ്രയുടെ നീക്കം, കേസ് നീട്ടിവയ്ക്കാന്‍ എന്ന് എന്‍ഫോഴ്സ്‌മെന്റിന്റെ ആരോപണം

10. ബിക്കാനീര്‍ ഭൂമി തട്ടിപ്പ് കേസില്‍ റോബര്‍ട്ട് വാദ്ര അടക്കം നാല് പേരുടെ സ്വത്ത് എന്‍ഫോഴ്സ്‌മെന്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു. ബിക്കാനീര്‍ ഭൂമി ഭൂമി വാങ്ങി മറിച്ച് വിറ്റതിലൂടെ വാദ്രയും കൂട്ടരും കൊള്ള ലാഭം നേടി എന്ന് എന്‍ഫോഴ്സ്‌മെന്റ് കണ്ടെത്തല്‍. വാദ്രയ്ക്ക് എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമാണ് എന്‍ഫോഴ്സമെന്റ് കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് റോബര്‍ട്ട് വാദ്രയെയും അമ്മയും എന്‍ഫോഴ്സ്‌മെന്റ് നേരത്തെ ചോദ്യം ചെയ്തിരുന്നു

11. സുവണ്ണ ജൂബിലി ആഘോഷിച്ച് തിരുവനന്തപുരം പ്രസ്‌ക്ലബിന്റെ ജേര്‍ണലിസം ഇന്‍സ്റ്റിറ്റിയൂട്ട്. ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നത് 10 ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍. മാദ്ധ്യമ ചരിത്ര പ്രദര്‍ശനം,അഖിലേന്ത്യ ഫോട്ടോഗ്രഫി മത്സരം, മാദ്ധ്യമരംഗത്തെ കുലപതികള്‍ക്കുള്ള ആദരം എന്നിവയ്‌ക്കൊപ്പം കാലവിരുന്നും സംഘടിപ്പിക്കും.

12. കനകക്കുന്നില്‍ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി പ്രദര്‍ശന മേളയും ഒരുക്കുന്നുണ്ട്. ഏപ്രില്‍ 5മുതല്‍ 15 വരെയാണ് ആഘോഷ പരിപാടികള്‍. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കൊപ്പം തിരുവനന്തപുരം നഗരസഭയും ആഘോഷങ്ങളില്‍ പങ്കെടുക്കും.