samjhauta-express

ന്യൂഡൽഹി: ഇന്ത്യ- പാക് പ്രശ്നം സംഘർഷഭരിതമായതിനെ തുടർന്ന് നിറുത്തിവച്ച സംഝോധ എക്സ്‌പ്രസ് സർവീസ് പുനഃരാരംഭിച്ചു. പാകിസ്ഥാനിലേക്കുള്ള സംഝോതാ എക്സ്‌പ്രസ് ട്രെയിൻ ഇന്ന് ഇന്ത്യയിൽ നിന്ന് പുറപ്പെടും. പാക് പിടിയിലായിരുന്ന ഇന്ത്യൻ വ്യോമസേനാ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ പാകിസ്ഥാൻ വിട്ടയച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം.

ആദ്യ തീവണ്ടി ഇന്ന് പുറപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി.

ബലാക്കോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ പാകിസ്ഥാൻ ട്രെയിൻ സർവീസ് നിറുത്തിവയ്ക്കുകയായിരുന്നു. ഫെബ്രുവരി 28 ഓടെ ഇന്ത്യയും സർവീസ് നിറുത്തി.

ഇന്ത്യൻ ഭാഗത്ത് ഡൽഹിയില്‍ നിന്ന് അത്താരി വരെയും പാകിസ്ഥാനിൽ ലാഹോറിൽ നിന്ന് വാഗ വരെയുമാണ് സംഝോതാ എക്സ്‌പ്രസ് സർവീസ് നടത്തുന്നത്.