മുട്ടത്തുകോണം: നെടിയകാലായിൽ എൻ. ധർമ്മപാലപണിക്കർ (76) നിര്യാതനായി. പത്തനംതിട്ട എസ്.എൻ.ഡി.പി യുൂണിയൻ വൈ. പ്രസിഡന്റ്, ദീർഘകാലം മുട്ടത്തുകോണം എസ്.എൻ.ഡി.പി ഹൈസ്കൂൾ അദ്ധ്യാപകനും ഇടപ്പരിയാരം എസ്.എൻ.ഡി.പി ഹൈസ്കൂൾ ഹെഡ്മാസ്റ്ററായും സേവനം അനുഷ്ടിച്ചിട്ടുണ്ട്, കോന്നി എസ്.എൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ, ചെന്നീർക്കര ഗ്രാമപഞ്ചായത്തംഗം, പ്രക്കാനം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, കെ.എസ്.എസ്.പി.യു പ്രക്കാനം യൂണിറ്റ് പ്രസിഡന്റ്, സി.പി.എം ചെന്നീർക്കര ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുഗണമ്മ. മക്കൾ: പരേതയായ സുധ, സുമ, സുധീഷ് (യു.എ.ഇ). മരുമക്കൾ: സുദേവ്, ഷാജി, ധന്യ (താലൂക്ക് ഓഫിസ് കോഴഞ്ചേരി). സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് വീട്ട് വളപ്പിൽ നടക്കും.