willi

ഹാമിൽട്ടൺ: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്ര് ടെസ്റ്റിൽ ന്യൂസിലൻഡ് തങ്ങളുടെ ഏറ്രവും വലിയ സ്കോർ നേടി ന്യൂസിലൻഡിന്റെ സർവാധിപത്യം. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 234/10 നെതിരെ ബാറ്രിംഗിനിറങ്ങിയ ന്യൂസിലൻഡ് 6വിക്കറ്ര് നഷ്ടത്തിൽ 715 റൺസ് എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ന്യൂസിലൻഡ് ടെസ്റ്രിൽ ഒരിന്നിംഗ്സിൽ നേടുന്ന ഏറ്രവും വലിയ സ്കോറാണിത്. തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ബംഗ്ലാദേശ് മൂന്നാം ദിനം സ്റ്രമ്പെടുക്കുമ്പോൾ 4വിക്കറ്റ് നഷ്ടത്തിൽ 174 റൺസ് എന്ന നിലയിലാണ്. 6 വിക്കറ്റ് കൈയിലിരിക്കേ തോൽവി ഒഴിവാക്കാൻ ബംഗ്ലാദേശിന് 307 റൺസുകൂടി വേണം. നായകൻ കേൻ വില്യംസണിന്റെ ഡബിൾ സെഞ്ച്വറിയാണ് ന്യൂസിലൻഡിനെ റൺമല കയറ്രാൻ പ്രധാന പങ്കുവഹിച്ചത്.

257 പന്തിൽ നിന്നാണ് വില്ല്യംസൺ 200 റൺസ് അടിച്ചെടുത്തു. 19 ഫോറിന്റെ അകമ്പടിയോടെയായിരുന്നു ഈ ഇരട്ട സെഞ്ച്വറി ഇന്നിംഗ്സ്.

നേരത്തെ ന്യൂസീലൻഡിന്റെ ഏറ്റവുമുയർന്ന സ്‌കോർ 690 റൺസായിരുന്നു. 2014-ൽ ഷാർജയിൽ നടന്ന മത്സരത്തിൽ പാകിസ്താനെതിരെയായിരുന്നു കിവീസിന്റെ ഈ പ്രകടനം.