bdjs

ആലപ്പുഴ: ബി.ഡി.ജെ.എസ് സംസ്ഥാന കൗൺസിൽ യോഗം നാളെ രാവിലെ 11 ന് ചേർത്തല കരപ്പുറം റെസിഡൻസിയിൽ നടക്കും. സംസ്ഥാന ഭാരവാഹികളും 13 ജില്ലാ പ്രസിഡന്റുമാരും യോഗത്തിൽ പങ്കെടുക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടികയ്ക്ക് കൗൺസിൽ അന്തിമ രൂപം നൽകും. മണ്ഡലങ്ങളിൽ പാർട്ടിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ജില്ലാ പ്രസിഡന്റുമാർ റിപ്പോർട്ട് നൽകും. തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾക്കും കൗൺസിലിൽ രൂപം നൽകും.