imran-khan

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേന വെെമാനികൻ വിംഗ് കമാൻഡർ അഭിനന്ദ് വർദ്ധമാനെ തിരികെ അയച്ചതിന് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന് സമാധാനത്തിനുള്ള നോബേൽ സമ്മാനം നൽകണമെന്ന് ആവശ്യം. ഈ വാർത്ത വന്നതോടെ ഇന്ത്യൻ ട്രോളന്മാർക്ക് ആഘോഷമായി. അഭിനന്ദ് വർദ്ധമാനെ സമാധാനപരമായി ഇന്ത്യയ്ക്ക് വിട്ടുനൽകാനുള്ള ധീരമായി തീരുമാനമെടുത്ത ഇമ്രാൻ ഖാനെ സമാധാനത്തിനുള്ള നോബേൽ സമ്മാനം നൽകണമെന്ന് പാക് അസംബ്ലിയിൽ പ്രമേയം പാസാക്കിയിരുന്നു.

എന്നാൽ ഇങ്ങനെ ചിരിപ്പിച്ച് കൊല്ലല്ലേ എന്നാണ് ഇന്ത്യയിലെ ട്രോളന്മാർ പറയുന്നത്. ഈ നൂറ്രാണ്ടിലെ ഏറ്റവും വലിയ തമാശയായിട്ടാണ് ഇതിനെ കാണുന്നതെന്നും ഇവർ പറയുന്നു. അഭിനന്ദനെ ഇന്ത്യയ്ക്ക് കെെമാറിയതിന് ശേഷം ഇമ്രാൻ ഖാനെ പുകഴ്‌ത്തി പാക് മാദ്ധ്യങ്ങൾ രംഗത്തെത്തിയിരുന്നു. സോഷ്യൽ മീ‌ഡിയയിലൂടെയും പാക് പ്രധാനമന്ത്രിയെ പുകഴ്‌ത്തി നിരവധി കുറിപ്പുകൾ വന്നു.

പാക് അസംബ്ലിയിൽ വാർത്താ വിതരണ മന്ത്രി ഫവാദ് ചൗധരിയാണ് നോബേൽ ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചത്. മാത്രമല്ല ഇമ്രാൻ ഖാന് നോബേൽ നൽകണമെന്ന് ആവശ്യപ്പെട്ട് ക്യാമ്പയിനുകളും ആരംഭിച്ചു. ഇതിന് വേണ്ടി 2,​00,​000 പേർ ഒപ്പുവച്ച കത്തും തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ സോഷ്യൽ മീ‌ഡിയയിലൂടെ നോബേൽ ആവശ്യത്തെ പരിഹസിക്കുകയാണ്. ഇമ്രാൻ ഖാൻ തീവ്രവാദികളായ ഹാഫിസ് സെയ്ദിന്റെയും മസൂദ് അസറിന്റെയും ഒപ്പമാണോ നോബേൽ വാങ്ങുന്നതെന്നും ഇവർ ചോദിക്കുന്നു.

Joke of the dacades : #Pakistan demands Nobel prize for peace for @ImranKhanPTI..... 🤣🤣🤣🤣🤣🤣

— Pinki Dalal (@pinkidalal) March 2, 2019


2020 Nobel Peace Prize presentation ceremony. Imran Khan accepts prize with Hafiz Sayeed and Masood Azhar flanking Him as best men. Bajwa seen applauding in the back ground. 🤪

— Palepu Ravi Shankar (@palepurshankar) March 2, 2019