ന്യൂഡൽഹി∙ ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെത്തുടർന്ന് വിമാനത്താവളങ്ങളും വിമാനക്കമ്പനികളും സുരക്ഷ വർദ്ധിപ്പിക്കണമെന്ന് നിർദേശം നൽകി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷൻ സെക്യൂരിറ്റി (ബി.സി.എ.എസ്)ടേതാണു നിർദ്ദേശം.
എയർപോർട്ട്, കെട്ടിടങ്ങൾ, വിമാനത്താവളങ്ങൾ, ഹെലിപാഡുകൾ, ഏവിയേഷൻ ട്രെയിനിംഗ് കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്ക് 20 ഇന സുരക്ഷാ മാർഗരേഖ നിർദേശിച്ചിട്ടുണ്ട്.. മറ്റൊരു നിർദേശം ഉണ്ടാകുന്നതു വരെ ഇതുതുടരണമെന്നാണ് അറിയിപ്പ്.
യാത്രക്കാരുടെ കർശന പരിശോധന, ടെർമിനലുകൾക്കു മുന്നിലെ പാർക്കിംഗ് നിരോധിക്കുക, യാത്രവിമാനങ്ങൾ ഒഴികെയുള്ളവയുടെ പറക്കലിൽ നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയവയാണ് ബിസിഎഎസ് നൽകിയ നിർദേശങ്ങൾ. സന്ദർശക പാസുകൾ വിതരണം ചെയ്യുന്നതിന് താത്കാലിക വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
T
മുംബയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ ബോംബു ഭീഷണിയെത്തുടർന്നു സുരക്ഷാ ഉദ്യോഗസ്ഥർ രണ്ടാം ടെർമിനൽ ഒഴിപ്പിച്ചിരുന്നു.