news

1. കാസര്‍ക്കോട്ടെ പെരിയ ഇരട്ട കൊലപാതകത്തില്‍ കൂടുതല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മാറ്റം. കണ്ണൂര്‍ ക്രൈബ്രൈഞ്ച് ഡി.വൈ.എസ്.പി ഷാജ് ജോസിനേയും അന്വേഷണ സംഘത്തിലെ രണ്ട് സിഐമാരേയും ഒഴിവാക്കി. ക്രൈംബ്രാഞ്ച് എസ് പി വി എം മുഹമ്മദ് റഫീഖിനെ നേരത്തെ സംഘത്തില്‍ നിന്ന് മാറ്റിയിരുന്നു. നടപടി, അന്വേഷണം തുടങ്ങി അഞ്ചാം ദിവസം. എറണാകുളത്തേക്ക് ആണ് വി എം മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റിയത്. സ്ഥലമാറ്റ നടപടി, കേസില്‍ കൂടുതല്‍ സി.പി.എം നേതാക്കളിലേക്ക് അന്വേഷണം നീങ്ങിയതോടെ എന്ന് ആരോപണം ശക്തം.

2. കാസര്‍കോഡ് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.പി രഞ്ജിത്തിനെയും സ്ഥലം മാറ്റി. കോഴിക്കോട്ടേക്ക് ആണ് സ്ഥലം മാറ്റിയത്. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടികാട്ടിയാണ് താന്‍ ചുമതലയില്‍ നിന്ന് മാറിയതെന്ന് മുഹമ്മദ് റഫീക്ക്. അന്വേഷണ സംഘത്തില്‍ തുടരുമെന്ന് പ്രതികരണം. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അന്വേഷണത്തില്‍ പാര്‍ട്ടിയും സര്‍ക്കാരും ഇടപ്പെടുന്നു എന്നും ആരോപണം.

3. കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടി വയ്പ്പ് കേസില്‍ രവി പൂജാരിയെ മുഖ്യ പ്രതിയാക്കി ക്രൈംബ്രാഞ്ച് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. വെടിവയ്പ്പ് നടന്നത്, ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി.മുംബയ് അധോലോക കുറ്റവാളി രവി പൂജാരിക്കെതിരെ ചുമത്തിയിരിക്കുന്നത് ഗൂഢാലോചന അടക്കമുള്ള കുറ്റം.ബൈക്കിലെത്തിയ കണ്ടാല്‍ അറിയാവുന്ന് രണ്ട് പേരെയും പ്രതി ചേര്‍ത്തിട്ടുണ്ട്.

4. കഴിഞ്ഞ ഡിസംബര്‍ 15നാണ് കൊച്ചി കടവന്ത്രയില്‍ ലീന മരിയാ പോളിന്റെ ഉടമസ്ഥതയിലുള്ള നെയില്‍ ആര്‍ടിസ്ട്രിക്ക് നേരെ ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ രണ്ട് പേര്‍ സ്ഥാപനത്തിന് നേരെ വെടിയുതിര്‍ത്ത ശേഷം രക്ഷപ്പെടുക ആയിരുന്നു.

5. ഇന്ത്യന്‍വ്യോമസേനയുടെ ആക്രമണിത്തില്‍ നാശനഷ്ടമുണ്ടയെന്ന് സമ്മതിച്ച് ജെയ്‌ഷെ മുഹമ്മദ്. പരിശീലനകേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടയെന്നും സ്ഥിതീകരണം. ജയ്‌ഷെ തലവന്‍ മുഹമ്മദ് അസ്റിന്റെ സഹോദരന്‍ മൗലാന അമറിന്റെ ശബ്ദസന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം സുരക്ഷിതമെന്നും വെളിപ്പെടുത്തല്‍

6. വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ സന്ദര്‍ശിച്ച് പ്രതിരോധമന്ത്രി നിര്‍മ്മല സീതരാമന്‍. സന്ദര്‍ശനം എയര്‍ഫോഴ്സ് ഉന്നതഉദ്യോഗസ്ഥര്‍ക്കൊപ്പം അഭിനന്ദന്‍ ചിക്തസയില്‍ കഴിയുന്ന ആശുപത്രിയില്‍. പാകിസ്ഥാനിലുണ്ടായ അനുഭവങ്ങള്‍ വിശദീകരിച്ച് അഭിനന്ദന്‍. വ്യോമസേനാ മേധാവി ബി.എസ്. ധനോവയും അഭിനന്ദനുമായി കൂടികാഴ്ച നടത്തി. വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി അഭിനന്ദന്‍ നാളെ നാട്ടിലേക്ക് മടങ്ങും.

7. ഇന്ത്യക്കെതിരെ എഫ്-16 വിമാനം ഉപയോഗിച്ച് ആക്രമിച്ച പാകിസ്ഥാന്‍ നടപടിക്കെതിരെ അന്വേഷണവുമായി അമേരിക്ക. അന്വേഷണം ഇന്ത്യ അമേരിക്കയ്ക്ക് കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍. എഫ്-16 ഉപയോഗിച്ചില്ലെന്ന പാകിസ്ഥാന്റെ നിലപാട് അമേരിക്ക തള്ളി. അമേരിക്കയുടെ നീക്കം, ഭീകരവാദത്തിന് എതിരെ നടപടി സ്വീകരിക്കാതെ പാകിസ്ഥാനുമായി ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് ഇന്ത്യ അറിയിച്ചതിന് പിന്നാലെ.

8. ഇന്ത്യ- പാക് അതിര്‍ത്തിയില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് നിറുത്തി വച്ച സംഝോത സര്‍വീസ് നാളെ പുരാരംഭിക്കും. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മത്സ്യതൊഴിലാളികള്‍ക്ക് ഫിഷഫറീസിന്റെ ജാഗ്രതാ നിര്‍ദേശം. നടപടി, കടല്‍മാര്‍ഗം തീവ്രവാദികള്‍ എത്താന്‍ സാധ്യത എന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ.

9. ലോക്സഭ തിരഞ്ഞെടുപ്പിലെ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി നിര്‍ണയം അന്തിമഘട്ടത്തിലേക്ക്. സ്ഥനര്‍ത്ഥികളുടെ പട്ടികയ്ക്ക് വെള്ളിയാഴ്ചയോടെ അന്തിമ രൂപമാകും. ഇത്തവണ ഇടതുമുന്നണിയില്‍ മത്സരിക്കാന്‍ സാധ്യത സി.പി.എമ്മും,സി.പി.ഐയും മാത്രം. മറ്റ് ഘടക കക്ഷികളുമായി ചര്‍ച്ച നടത്തി തീരുമാനം.

10. സി.പി.എം സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ നാളെ ഡല്‍ഹിയില്‍ ആരംഭിക്കുന്ന രണ്ട് ദിവസത്തെ കേന്ദ്ര കമ്മിറ്റി യോഗത്തിലെ നിര്‍ദ്ദേശം കൂടി കണക്കിലെടുത്ത്. അന്തിമ രൂപമാക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് , സമിതി യോഗങ്ങല്‍ ചൊവാഴ്ച്ച. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവും തികളാഴ്ച ചേരും. അന്തിമ പട്ടിക പ്രഖ്യാപിക്കുക ചൊവ്വ,ബുധന്‍ ദിവസങ്ങളിലെ ദേശീയ എക്സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗങ്ങള്‍.

11. ഡല്‍ഹിയില്‍ കോണ്‍ഗ്രസുമായി സഖ്യം ചേരാതെ ആം ആദ്മി പാര്‍ട്ടി. ആറ് സീറ്റുകളിലേക്കുളള സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി പ്രഖ്യാപിച്ചു. കോണ്‍ഗ്രസുമായുള്ള സഖ്യ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. കോണ്‍ഗ്രസുമായി സഹകരിക്കുന്നതിനുള്ള താല്പര്യം അരവിന്ദ് കെജരിവാള്‍ നേരത്തെ തന്നെ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകം ഇതിനെ എതിര്‍ത്തിരുന്നു.

12.രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ചര്‍ച്ചകള്‍ തുടര്‍ന്നെങ്കിലും സഖ്യം വേണ്ടെന്ന തീരുമാനത്തില്‍ ആം ആദ്മി പാര്‍ട്ടി എത്തുകയായിരുന്നു. കിഴക്കന്‍ ഡല്‍ഹിയില്‍ അതിഷി, ന്യൂഡല്‍ഹിയില്‍ ബ്രിജേഷ് ഗോയല്‍, വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ ദിലീപ് പാണ്ഡെ, തെക്കന്‍ ഡല്‍ഹിയില്‍ രാഘവ് ചാധ,ചാന്ദ്നി ചൗക്കില്‍ പങ്കജ് ഗുപ്ത, വടക്ക് പടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ഗുഗന്‍ സിങ് എന്നിവരാണ് എഎപി പ്രഖ്യാപിച്ച സ്ഥാനാര്‍ഥികള്‍. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സ്ഥാനാത്ഥിയെ പിന്നീട് പ്രഖ്യാപിക്കും.