വൈത്തിരി: എസ്.ബി.ഐ ജനറൽ മാനേജർ റുമ ദേ, ഡെപ്യൂട്ടി ജനറൽ മാനേജർ ഗിരിജേഷ് ഗോകർണ്, വയനാട് റീജിയണൽ മാനേജർ ലേഖ മേനോൻ എന്നിവർ പുൽവാമയിൽ വീരമൃത്യുവരിച്ച സി.ആർ.പി.എഫ് ജവാൻ വസന്തകുമാറിന്റെ വയനാട് വൈത്തിരിയിലെ വീട് സന്ദർശിച്ചു. വസന്തകുമാറിന്റെ കുടുംബത്തെ ആശ്വസിപ്പിക്കുകയും ധീര രക്തസാക്ഷിത്വത്തിനുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ ഭാര്യ ഷീനയ്ക്ക് ഫലകം സമർപ്പിക്കുകയും ചെയ്‌തു.
സാലറി പാക്കേജുള്ള വ്യക്തികൾക്ക് എസ്.ബി.ഐ നൽകുന്ന സൗജന്യ ഇൻഷ്വറൻസ് പരിരക്ഷ എന്നനിലയിൽ, വസന്തകുമാറിന്റെ പാരാമിലിട്ടറി സാലറി പാക്കേജ് അക്കൗണ്ടിലൂടെ 30 ലക്ഷം രൂപ എസ്.ബി.ഐ കുടുംബത്തിന് കൈമാറി.