ന്യൂഡൽഹി∙ പാകിസ്ഥാനിൽനിന്ന് തനിക്കു നേരിടേണ്ടി വന്നത് മാനസികമായ പീഡനമെന്ന് വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർധമാൻ. ശാരീരികമായ ആക്രമണം പാകിസ്ഥാനിൽ നിന്ന് ഉണ്ടായിട്ടില്ലെന്നും അഭിനന്ദൻ പറഞ്ഞതായി ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ഡൽഹിയിൽ ആശുപത്രിയിൽ കഴിയുന്ന അഭിനന്ദൻ വർദ്ധമാനെക്കാണാൻ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ നേരിട്ടെത്തി. ആശുപത്രിയിലെത്തിയ മന്ത്രി വ്യോമസേന ഉന്നതോദ്യോഗസ്ഥർക്കൊപ്പമാണ് അഭിനന്ദനുമായി കൂടിക്കാഴ്ച നടത്തിയത്. ശനിയാഴ്ച രാവിലെ വ്യോമസേന മേധാവി ബി.എസ്.ധനോവയും അഭിനന്ദനെ കണ്ടിരുന്നു.
പാക്കിസ്ഥാന്റെ കസ്റ്റഡിയിലായതും തുടർന്ന് അവിടെ നടന്ന സംഭവങ്ങളും അഭിനന്ദൻ വ്യോമസേനാ മേധാവിയോടു വിവരിച്ചു. വെള്ളിയാഴ്ച രാത്രിയാണ് അഭിനന്ദ് വർധമാനെ പാക്കിസ്ഥാൻ ഇന്ത്യയ്ക്കു കൈമാറുന്നത്. തുടർന്നു വിശദമായ പരിശോധനകൾക്കായി അദ്ദേഹത്തെ ഡൽഹിയിലേക്കു കൊണ്ടുപോകുകയായിരുന്നു