ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബൈക്കുറാലിയുമായി ബി.ജെ.പി രംഗത്ത്. രാജ്യമെമ്പാടും 3500ഓളം ബെെക്ക് റാലികൾ സംഘടിപ്പിച്ചെന്നും ഒരു കോടിയോളം പ്രവർത്തകർ പങ്കെടുത്തുവെന്നും ബി.ജെ.പി അവകാശപ്പെട്ടു.
ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷായാണ് മദ്ധ്യപ്രദേശിലെ ഉമാരിയയിൽ ബൈക്ക് റാലി ഉദ്ഘാടനം ചെയ്തത്. നിയന്ത്രണരേഖ കടന്ന് ഇന്ത്യ ബാലക്കോട്ടിലെ ഭീകരതാവളങ്ങള്‍ അക്രമിച്ചതില്‍ സംശയങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷത്തിനെ അമിത് ഷാ വിമർശിച്ചു. ബെെക്കിന്റെ പിന്നിൽ കൊടിപിടിച്ച് ഇരിക്കുന്ന അമിത് ഷായുടെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പ്രതിരോധ മന്ത്രി നിർമല സീതാരാമനാണ് ഡൽഹിയിൽ റാലി ഫ്ലാഗ് ഓഫ് ചെയ്തത്. വിജയസങ്കൽപ്പ് യാത്ര എന്ന പേരിലാണ് റാലി സംഘടിപ്പിച്ചത്. റാലിയിലൂടെ നരേന്ദ്ര മോദി സർക്കാരിന്റെ നേട്ടങ്ങൾ പൊതുജനങ്ങളിലെത്തിക്കാനാണ് ബി.ജെ.പി നിർദ്ദേശം നല്‍കിയിരിക്കുന്നത്.