കാശ്മീർ അതിർത്തിയിൽ പാകിസ്ഥാന്റെ വെടിനിറുത്തൽ ലംഘനം പതിവ് പരിപാടിയായതോടെ അവിടുത്തെ താമസക്കാരുടെ സുരക്ഷ മുൾമുനയിലാണ്. ബങ്കറുകൾ നിർമ്മിച്ച് അത്യാവശ്യ ഘട്ടങ്ങളിൽ അവിടെ പാർപ്പിച്ചാണ് ഇന്ത്യൻ സൈന്യം ഇവർക്ക് സുരക്ഷയൊരുക്കുന്നത്. കഴിഞ്ഞ മൂന്നു വർഷത്തിനിടെ പാകിസ്ഥാന്റെ വെടിനിറുത്തൽ ലംഘനം പലമടങ്ങ് വർദ്ധിച്ചു. 2016ൽ അഞ്ഞൂറ് തവണയിൽ താഴെയായിരുന്നെങ്കിൽ 2018ൽ മൂവായിരത്തിനടുത്തെത്തി. 2017ൽ 14, 460 സിവിലിയൻ ബങ്കറുകൾ നിർമ്മിക്കാൻ 416 കോടിയാണ് കേന്ദം അനുവദിച്ചത്. കഴിഞ്ഞ ജനുവരി വരെ ആയിരത്തിനടുത്തേ പൂർത്തിയായുള്ളൂ. പുൽവാമ ആക്രമണത്തെ തുടർന്നുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബങ്കർ നിർമ്മാണം ത്വരിതപ്പെടുത്താനാണ് സൈന്യത്തിന്റെ തീരുമാനം. 400 എണ്ണം ഉടൻ നിർമ്മിക്കും.
ബങ്കറുകൾ രണ്ടുതരം :
ചെറുതും ( ഇൻഡിവിജ്വൽ) വലുതും (കമ്മ്യൂണിറ്റി), ചെറുതിൽ 8 - 10 ആൾക്കാരെ പാർപ്പിക്കാം. (നിർമ്മാണച്ചെലവ് 2.4 ലക്ഷം). വലുതിൽ 40 പേർക്കു വരെ കഴിയാം. ( ചെലവ് 8. 5 കോടി)
5 ലക്ഷം : അതിർത്തിയിൽ ആക്രമണത്തിൽ കൊല്ലപ്പെട്ടാൽ നഷ്ടപരിഹാരം
50000 രൂപ :കന്നുകാലികൾ ചത്താലുള്ള നഷ്ടപരിഹാരം