amul-

ന്യൂഡൽഹി : സമകാലിക സംഭവങ്ങൾ പ്രതിപാദിക്കുന്ന കാർട്ടൂണുകൾ തങ്ങളുടെ പരസ്യത്തിന് ഉപയോഗിക്കുന്നത് പ്രമുഖ പാൽ ഉല്പാദന കമ്പനിയായ അമുലിന്റെ സവിശേഷതയാണ്. ഇന്ന് ലോകം മുഴുവനും ആഘോഷിക്കുന്ന വിംഗ് കമാൻഡർ അഭിനന്ദ് വർദ്ധമാന്റെ ഇന്ത്യയിലേക്കുള്ള മടങ്ങിവരവ് കാർട്ടൂണിലൂടെയാണ് അമുൽ സ്വാഗതം ചെയ്തത്. അമുലിന്റെ ട്രേഡ് മാർക്കായ അമുൽ ബേബി കൈയിൽ പലഹാരം പിടിച്ചു നിൽക്കുന്നതും വ്യോമസേന ഉദ്യോഗസ്ഥൻ അഭിനന്ദന് പലഹാരം നൽകുന്നതുമാണ് കാർട്ടൂണിലുള്ളത്. നിമിഷങ്ങൾക്കുള്ളിൽ കാർട്ടൂൺ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായി.

ഇന്ത്യൻ വ്യോമസേന പാക് അതിർത്തി മറികടന്ന് ബാലാകോട്ടിൽ നടത്തിയ ആക്രമണത്തിന് ആദരം അർപ്പിച്ചും ഉള്ള കാർട്ടൂണും നേരത്തെ വൈറലായിരുന്നു. വ്യോമസേന പൈലറ്റുമാരുടെ കഴിവിനും ധീരതയ്ക്കും അഭിനന്ദനങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് കാർട്ടൂൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ഹെലിക്കോപ്റ്ററിന്റെ മുന്നിൽനിന്ന് നടന്നുവരുന്ന രണ്ട് വ്യോമസേന പൈലറ്റുമാരെ അഭിവാദ്യം ചെയ്യുന്ന അമുൽ ബേബിയാണ് കാർട്ടൂണിലുള്ളത്.

amul-

ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 വിമാനം തകർന്ന് പാക് സൈനികരുടെ പിടിയിലായ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ വെള്ളിയാഴ്ച രാത്രിയോടെയാണ് ഇന്ത്യക്ക് കൈമാറിയത്.

#Amul Topical: Abhinandan returns to hero's welcome! pic.twitter.com/JGtwfcUkXe

— Amul.coop (@Amul_Coop) March 1, 2019