f16

വാഷിംഗ്ടൺ: ഇന്ത്യയ്ക്കെതിരായ വ്യോമാക്രമണത്തിൽ പാകിസ്ഥാൻ എഫ് -16 വിമാനം ഉപയോഗിച്ചതിനെക്കുറിച്ച് അമേരിക്ക അന്വേഷണം നടത്തും. ഇതിന്റെ ഭാഗമായി പാകിസ്ഥാനോടു വിശദീകരണം തേടുമെന്ന് യു.എസ് വിദേശകാര്യ വകുപ്പ് അറിയിച്ചു.

ഭീകരവിരുദ്ധ പോരാട്ടത്തിനായി നൽകിയ പോർവിമാനം മറ്റൊരു രാജ്യത്തിനെതിരെ ഉപയോഗിച്ചത് വിമാനം വാങ്ങുമ്പോഴുണ്ടാക്കിയ കരാറിന്റെ ലംഘനമാണെന്നാണ് യു.എസ് നിലപാട്. ലോകത്തെ ഏറ്റവും വലിയ ആയുധക്കച്ചവട രാജ്യമായ അമേരിക്ക, തങ്ങൾ വിൽക്കുന്ന ആയുധങ്ങൾ എന്തിനെല്ലാം ഉപയോഗിക്കുന്നുവെന്ന് കൃത്യമായി പരിശോധിക്കാറുണ്ട്.

പാകിസ്ഥാൻ എഫ്-16 ഉപയോഗിച്ചതിന്റെ തെളിവ് ഇന്ത്യ അമേരിക്കയ്‌ക്കു നൽകിയിരുന്നു. ഇന്ത്യയിൽ പതിച്ച അംറാം 120 മിസൈൽ (അഡ്വാൻസ്ഡ് മീഡിയം റേഞ്ച് എയർ ടു എയർ മിസൈൽ ) എഫ്- 16 വിമാനത്തിൽ ഉപയോഗിക്കുന്നതാണ്. ഇതിന്റെ അവശിഷ്‌ടങ്ങൾ ഇന്ത്യൻ മണ്ണിൽ കണ്ടെത്തിയത്. തങ്ങൾ എഫ് -16 വിമാനം ഉപയോഗിച്ചില്ലെന്ന പാകിസ്ഥാന്റെ കള്ളവാദം പൊളിച്ച് അംറാം മിസൈലിന്റെ അവശിഷ്ടം വ്യോമസേന വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചിരുന്നു.

ദൃശ്യപരിധിക്ക് പുറത്ത് എതു കാലാവസ്ഥയിലും രാപകൽ ഭേദമില്ലാതെ പ്രയോഗിക്കാവുന്ന ഈ മിസൈൽ ഇന്ത്യൻ യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്നില്ല.

റഷ്യൻ നിർമ്മിത മിഗ് -21 ബൈസൺ ഉപയോഗിച്ചാണ് അഭിനന്ദൻ വർദ്ധമാൻ പാകിസ്ഥാന്റെ എഫ്- 16 തകർത്തത്. അമേരിക്കയുടെ നാലാം തലമുറ യുദ്ധവിമാനമായ എഫ് -16നെ മിഗ് -21 തകർത്തത് പ്രതിരോധ വ്യാപാരരംഗത്ത് മുന്നിൽ നിൽക്കുന്ന അമേരിക്കയ്‌ക്ക് നാണക്കേടാണ്.

1980 ലാണ് അമേരിക്ക പാകിസ്ഥാന് എഫ് -16 നൽകുന്നത്.

എഫ് - 16 കരാറിൽ അമേരിക്കയുടെ പന്ത്രണ്ട് വിലക്കുകൾ.

 മറ്റൊരു രാജ്യത്തിനെതിരേ ഈ വിമാനം ഉപയോഗിക്കരുത്