ശ്രീനഗർ: ജമ്മു കാശ്മീരിലെ ഷോപ്പിയാനിൽ സൈനിക ക്യാമ്പിന് നേരെ ഭീകരരുടെ ആക്രമണം. ദച്ചോവിലെ 44 രാഷ്ട്രീയ റൈഫിൾസ് ക്യാമ്പിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ഭീകരരുടെ നീക്കത്തെ പൊലീസും സൈന്യവും ശക്തമായി പ്രതിരോധിച്ചെന്നും തിരിച്ചടിച്ചെന്നും ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെടിവയ്പിനെതുടർന്ന് നാഗ്ബാൽ ഗ്രാമത്തിലെ ഇമാംസാഹിബ് പ്രദേശം സൈന്യം വളഞ്ഞു. ഭീകരർക്കുവേണ്ടി സൈന്യവും പൊലീസും മേഖലയിൽ വ്യാപക തെരച്ചിൽ നടത്തുകയാണ്.
പാക് ഭീകരകേന്ദ്രങ്ങൾ വ്യോമാക്രമണത്തില്‍ തകർത്തതിന് പിന്നാലെ കാശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ ഭീകരരും പാക് സൈന്യവും നിരന്തരം വെടിവെപ്പ് നടത്തിയിരുന്നു. ശനിയാഴ്ച രാവിലെ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തിൽ അമ്മയും രണ്ട് മക്കളും കൊല്ലപ്പെട്ടിരുന്നു.