ന്യൂഡൽഹി: തന്നെ വിമർശിക്കുകയും എതിർക്കുകയും ചെയ്താലും രാജ്യസുരക്ഷയെ എതിർക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യസുരക്ഷയിൽ ആരും രാഷ്ട്രീയം കളിക്കരുത്. രാഷ്ട്രീയത്തിന് വേണ്ടി രാജ്യത്തെ തളർത്തുന്ന പ്രവൃത്തികൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.
റാഫേൽ വിഷയത്തിലെ രാഷ്ട്രീയം രാജ്യത്തിന് ദോഷം ചെയ്തെന്നും ഇന്ത്യയുടെ കൈവശം റാഫേൽ വിമാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ തിരിച്ചടി കൂടുതൽ ശക്തമായേനെയെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ ശക്തികണ്ട് ഭീകരവാദികൾ ഭയന്നിരിക്കുകയാണ്. ഓരോ പട്ടാളക്കാരന്റെയും രക്തം നമുക്ക് അമൂല്യമാണ്. ഒരു രാജ്യത്തിനും ഇന്ത്യയെ ഭീഷണിപ്പെടുത്താനാകില്ല. ഇന്ത്യയുടെ ശക്തി കണ്ട് ഭീകരവാദികൾ ഭയന്നിരിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.