ഇന്ത്യയുടെ വിംഗ് കമാൻഡർ അഭിനന്ദന് ആദരമർപ്പിച്ച് പ്രമുഖ പാൽ ഉൽപ്പന്ന കമ്പനി അമുൽ. സമകാലിക സംഭവങ്ങൾ അധികവും കാർട്ടൂണിലൂടെ അവതരിപ്പിക്കുന്ന അമുൽ ഇത്തവണ എത്തിയത് വീഡിയോ പരസ്യവുമായാണ്. അഭിനന്ദന്റെ ധീരതയെയും, നിശ്ചയ ദാർഢ്യത്തെയും ബഹുമാനിക്കുന്നതോടൊപ്പംതന്നെ ശ്രദ്ധയാകർഷിച്ചതാണ് അദ്ദേഹത്തിന്റെ മീശയും.
കട്ടിയുള്ള 'ഗൺ സിലിംഗർ' മീശയും അഭിമാനത്തോടെയുള്ള ചിരിയുമാണ് പരസ്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അമുൽ തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്‌തത്. മീശയുടെ വിവിധ പകർപ്പുകളാണ് പരസ്യത്തിലൂടെ അവതരിപ്പിക്കുന്നത്. വീഡിയോയുടെ അവസാനം ഒരു പെൺകുട്ടി അമുലിന്റെ പാൽ മീശയാവുന്നതോടുകൂടി പരസ്യം അവസാനിക്കുന്നു. ട്വിറ്ററിൽ നിരവധിപേരാണ് കമന്റുകളുമായി സോഷ്യൽ മീഡിയയിലെത്തിയത്.
കഴിഞ്ഞ ദിവസം അഭിനന്ദ് വർദ്ധമാന്റെ ഇന്ത്യയിലേക്കുള്ള മടങ്ങിവരവ് കാർട്ടൂണിലൂടെയാണ് അമുൽ സ്വാഗതം ചെയ്തത്. അമുലിന്റെ ട്രേഡ് മാർക്കായ അമുൽ ബേബി കൈയിൽ പലഹാരം പിടിച്ചു നിൽക്കുന്നതും വ്യോമസേന ഉദ്യോഗസ്ഥൻ അഭിനന്ദന് പലഹാരം നൽകുന്നതുമാണ് കാർട്ടൂണിലുള്ളത്. നിമിഷങ്ങൾക്കുള്ളിൽ കാർട്ടൂൺ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗമായിരുന്നു.
#Amul Mooch: To Abhinandan from Amul! pic.twitter.com/NAG3zNMlIL
— Amul.coop (@Amul_Coop) March 2, 2019