മാർച്ച് മാസം ആരംഭിച്ചതോടെ കേരളത്തിൽ വേനൽ പിടിമുറുക്കിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ കേരളത്തിൽ വിവിധ പ്രദേശങ്ങളിൽ ചൂട് ശരാശരിയിൽ നിന്നും 2 മുതൽ 4 ഡിഗ്രീ വരെ ചൂട് കൂടുതൽ ആയേക്കാമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്രകാലാവസ്ഥ വകുപ്പ്. അതേ സമയം പാലക്കാട്, തൃശൂർ, മലപ്പുറം, കോഴിക്കോട് മേഘലയിൽ ശരാശരിയിൽനിന്നും 8 ഡിഗ്രീയിൽ അധികം ചൂട് വർദ്ധിക്കുവാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥ പ്രവചനത്തെ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ഇത്തരം സാഹചര്യത്തിൽ പുറത്തിറങ്ങുന്നവർക്ക് സൂര്യാഘാതം ഏൽക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
ദുരന്ത നിവാരണ അതോറിറ്റി ഫേസ്ബുക്ക് പേജിലൂടെ ചില മുൻകരുതലുകൾ സ്വീകരിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
പൊതുജനങ്ങൾ 11 മണി മുതൽ 3 വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എൽക്കുന്നതിന് ഒഴിവാക്കണം
നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കയ്യിൽ കരുതുക
രോഗങ്ങൾ ഉള്ളവർ 11 മണി മുതൽ 3 വരെ എങ്കിലും സൂര്യപ്രകാശം എൽക്കുന്നത് ഒഴിവാക്കുക
പരമാവധി ശുദ്ധജലം കുടിക്കുക
അയഞ്ഞ, ലൈറ്റ് കളർ പരുത്തി വസ്ത്രങ്ങൾ ധരിക്കുക
വിദ്യാർത്ഥികളുടെ പരീക്ഷാക്കാലമായതിനാൽ സ്‌കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.