news

1. ജമ്മു കാശ്മീരിലെ കുപ്വാരയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. രണ്ട് സി.ആര്‍.പി.എഫ് സൈനികരും രണ്ട് പൊലീസുകാരും ഒരു സിവിലിയനുമാണ് ഹന്ദ്വാരയില്‍ കൊല്ലപ്പെട്ടത്. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന വീടുകളില്‍ സൈന്യം തിരച്ചില്‍ നടത്തുന്നതിന് ഇടെ ഭീകരര്‍ വെടി ഉതിര്‍ക്കുക ആയിരുന്നു


2. സൈന്യം തീവ്രവാദികള്‍ക്കായി തിരച്ചില്‍ നടത്തുന്നത് തുടര്‍ച്ചയായ മൂന്നാംദിവസം. എന്നാല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ എത്ര തീവ്രവാദികക്ഷ കൊല്ലപ്പെട്ടു എന്നത് വ്യക്തമല്ല. കെട്ടിടങ്ങളില്‍ ഒളിച്ചിരിക്കുന്ന തീവ്രവാദികളുടെ വിവരം ഇനിയും വ്യക്തമല്ല. ഇന്നലെ രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ ഇന്നും തുടരുക ആണ്

3. കേരള കോണ്‍ഗ്രസ്സുമായുള്ള യു ഡി എഫിന്റെ രണ്ടാം ഘട്ട ഉഭയ കക്ഷി ചര്‍ച്ച ഇന്ന് കൊച്ചിയില്‍ നടക്കും. രണ്ടാം സീറ്റെന്ന ആവശ്യത്തില്‍ കേരള കോണ്‍ഗ്രസ്സ് എം ഉറച്ചു നില്‍ക്കുന്ന സാഹചര്യത്തില്‍ ആണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് വീണ്ടും ചര്‍ച്ച നടത്തുന്നത്. അധിക സീറ്റ് നല്‍കാന്‍ ആവില്ലെന്ന് കോണ്‍ഗ്രസ്സ് ഇന്നും ആവര്‍ത്തിക്കും. അതേസമയം ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ കടുത്ത നിലപാട് എടുക്കേണ്ടി വരുമെന്ന് പി. ജെ ജോസഫ്

4. തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ഏത് സീറ്റില്‍ ആയാലും തനിക്ക് വിജയ സാധ്യത ഉണ്ട് എന്നും പി.ജെ ജോസഫ്. കോട്ടയം, ഇടുക്കി, ചാലക്കുടി സീറ്റുകളാണ് പരിഗണിക്കുന്നത്. കേരള കോണ്‍ഗ്രസ്സിലെ തര്‍ക്കം അവരുടെ ആഭ്യന്തര തര്‍ക്കം ആണെന്നും ആ തര്‍ക്കം തീര്‍ക്കാന്‍ അധിക സീറ്റ് നല്‍കാന്‍ ആവില്ലെന്നുമാണ് കോണ്‍ഗ്രസ്സ് നിലപാട്. ഇന്നത്തെ ചര്‍ച്ചയില്‍ കെ എം മാണി വിട്ടുവീഴ്ച്ചക്ക് തയ്യാര്‍ ആയേക്കും എങ്കിലും പി ജെ ജോസഫ് നിലപാടില്‍ ഉറച്ചു നില്‍ക്കും എന്നാണ് വിവരം.

5. അതേസമയം, മത്സരിക്കാന്‍ ഒരുങ്ങുന്ന പി.ജെ ജോസഫിന് ആശംസകളുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേറി ബാലകൃഷ്ണന്‍. ജോസഫ് മത്സരിച്ചാല്‍ പിന്തുണയ്ക്കുന്ന കാര്യം ഇപ്പോള്‍ പറയാന്‍ കഴിയില്ല എന്നും കോടിയേരി

6. പാക് കസ്റ്റഡിയില്‍ നിന്ന് മോചിതനായി എത്തിയ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ത്തമാനെ ചട്ടപ്രകാരമുള്ള ഡിബ്രീഫിംഗ് പരിശോധനാ നടപടികള്‍ക്ക് ഉടന്‍ വിധേയനാക്കും. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ട ശേഷമാകും നടപടികള്‍. പാക് സൈന്യം മാനസികമായി പീഡിപ്പിച്ചെന്ന് അഭിനന്ദന്‍ അറിയിച്ചതായി ദേശീയ മാദ്ധ്യമം. പാക് സൈന്യത്തിന്റെ കസ്റ്റഡിയില്‍ ആയിരിക്കെ മാനസിക പീഡനം ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് അഭിനന്ദന്‍ വര്‍ത്തമാന്‍ പറഞ്ഞതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്

7. മാനസിക സമ്മര്‍ദ്ദത്തിന് വിധേയമാക്കി വിവരം ശേഖരിക്കാനുള്ള ശ്രമമായിരുന്നു പാകിസ്ഥാന്റേത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. നിലവനില്‍ ഡല്‍ഹി സൈനിക ആശുപത്രിയില്‍ ചികത്സയിലാണ് അഭിനന്ദന്‍. ആരോഗ്യ നില മെച്ചപ്പെട്ട ശേഷമാകും ഡീ ബ്രീഫിംഗ് നടപടികള്‍. ഇതുവരെ ഉണ്ടായ സംഭവ വികാസങ്ങള്‍, പാക് അധികൃതരുടെ ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടി, തുടങ്ങിയ കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയും.

8. വ്യോമ സേന, ഐ.ബി, റോ, വിദേശകാര്യ മന്ത്രാലയം എന്നിവയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരാണ് സംഘത്തില്‍ ഉണ്ടാവുക. മാദ്ധ്യമങ്ങള്‍ അടക്കമുള്ളവയോട് വെളിപ്പെടുത്തേണ്ട കാര്യങ്ങളെ കുറിച്ച് അഭിനന്ദിന് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കും. കുടുംബാഗംങ്ങള്‍ക്ക് പുറമെ പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍, വ്യോമസേന മോധാവി തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം അഭിനന്ദനെ സന്ദര്‍ശിച്ചിരുന്നു.

9. അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ കേരളത്തിലെ മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം. കടല്‍ വഴി ഭീകര ആക്രമണത്തിന് സാധ്യത ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മത്സ്യ തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഫിഷറീസ് വകുപ്പാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്. കടലിലൂടെ അന്തര്‍ വാഹിനികള്‍ വഴി നുഴഞ്ഞ് കയറ്റത്തിന് സാധ്യത ഉള്ളതായാണ് മുന്നറിയിപ്പ്. മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം പുറം കടലിലില്‍ കണ്ടാല്‍ അറിയിക്കണം എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്

10. അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്ത സൈനിക അഭ്യാസം അവസാനിപ്പിക്കുന്നു. ഉത്തരകൊറിയയെ സമ്പൂര്‍ണ ആണവ നിരായുധീകരണത്തിന് പ്രേരിപ്പിക്കാനാണ് നടപടി എന്ന് വിവരം. അതേസമയം, ദക്ഷിണ കൊറിയയിലുള്ള അമേരിക്കന്‍ സൈനികരെ തിരിച്ചു വിളിക്കില്ലെന്ന് പെന്റഗണ്‍. ഇരു രാജ്യങ്ങളുടെയും പ്രതിരോധമന്ത്രിമാര്‍ ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എന്നാല്‍ സ്ഥിരമായി സൈനികാഭ്യാസം നിര്‍ത്താനാണോ തീരുമാനമെന്ന് വ്യക്തമല്ല.

11. അമേരിക്കയും ദക്ഷിണ കൊറിയയും യോജിച്ചുകൊണ്ട് ഉത്തര കൊറിയയ്‌ക്കെതിരെ നടത്തുന്ന നീക്കങ്ങളുടെ മുന ഒടിക്കുന്നതാകും തീരുമാനമെന്ന വിമര്‍ശനങ്ങള്‍ ഇതിനോടകം തന്നെ ഉയര്‍ന്നിട്ടുണ്ട്. 30,000ലേറെ അമേരിക്കന്‍ സൈനികര്‍ സംയുക്ത സൈനിക അഭ്യാസത്തിനായി ദക്ഷിണ കൊറിയയില്‍ ഉണ്ടെന്നാണ് വിവരം ആണവനിരീയൂധീകരണം സംബന്ധിച്ച് ഡൊണള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞിരുന്നു