summer

നൂറ്റിപ്പത്ത് ദിവസം കേരളത്തിൽ മഴ ലഭിക്കുന്നുണ്ട്, എന്നാൽ കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകത കാരണം ലഭിക്കുന്ന മഴവെള്ളം വേഗത്തിൽ സമുദ്രത്തിൽ എത്തിച്ചേരുകയാണ്. വെള്ളപ്പൊക്കം വന്ന് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞയുടനെ നദികളിലും കിണറുകളിലും ജലനിരപ്പ് കുറയുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷിയാവുന്നത്.

വേനലെത്തും മുൻപേ കേരളത്തിൽ വരൾച്ചയെത്തി തുടങ്ങി. തെക്കൻ കേരളത്തിനെക്കാലും വടക്കൻ കേരളത്തിലാണ് വരൾച്ച ഭീഷണി ഉയർത്തുന്നത്. നൂറ്റാണ്ടിലെ വെള്ളപ്പൊക്കത്തിന് സാക്ഷിയായ കാലഘട്ടത്തിൽ തന്നെ കേരളത്തെ തേടി വരൾച്ചയും എത്തിയിരിക്കുന്നത്. ഇതിന് മുൻപ് 2004ലാണ് കേരളത്തിൽ വരൾച്ച ഭീഷണി ഉയർത്തിയത്. മഴവെള്ള സംഭരണ പദ്ധതി ശക്തമാക്കാൻ സർക്കാർ തലത്തിൽ നടപടികളാരംഭിക്കുന്നത് ഇതിന് ശേഷമാണ്. എന്നാൽ പിന്നീട് ഈ പദ്ധതിയിലടക്കം സംഭവിച്ച അലംഭാവത്തിന് കേരളം വലിയ വില നൽകേണ്ട അവസ്ഥയാണ് ഇന്നുള്ളത്. ഈ വിഷയത്തെ കുറിച്ചാണ് നേർക്കണ്ണ് അന്വേഷിക്കുന്നത്.