kerala

കോട്ടയം: കുളിപ്പിക്കുന്നതിനിടയിൽ ആനയുടെ അടിയിലേക്ക് തെന്നിവീണ് പാപ്പാന് ദാരുണാന്ത്യം. ചെന്നിത്തല സ്വദേശി അരുൺ പണിക്കരാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ കാരാപ്പുഴയിൽ കുളിപ്പിക്കുന്നതിനിടയിൽ അനുസരക്കേട് കാട്ടിയതിനെ തുടർന്ന് പാപ്പാൻ ആനയെ അടിക്കാൻ ആഞ്ഞപ്പോൾ വെള്ളത്തിൽ വീഴുകയായിരുന്നു. തെന്നി വീണ അരുണിന്റെ ദേഹത്താക്കാണ് ആന ഇരുന്നത്. സ്ഥലത്തുള്ള മറ്റൊരു സഹായി ഓടിയെത്തി ആനയെ മാറ്റി അരുണിനെ പുറത്തെടുത്തെങ്കിലും ഇയാൾ മരണപ്പെടുകയായിരുന്നു.