പാകിസ്ഥാനിലെ ബലാകോട്ട് ഭീകര പരിശീലന കേന്ദ്രത്തിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണം ഭീകരഗ്രൂപ്പായ ജയ്‌ഷെ മുഹമ്മദ് ആദ്യമായി സ്ഥിരീകരിച്ചു കൊണ്ടുള്ള ശബ്ദരേഖ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു. ജയ്‌ഷെ തലവൻ മസൂദ് അസ്ഹറിന്റെ സഹോദരൻ മൗലാന അമറിന്റേതായി പുറത്തു വന്ന ശബ്ദരേഖയിലാണ് ഇന്ത്യൻ ആക്രമണത്തെ കുറിച്ച് പറയുന്നത്. എന്നാൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ ബോംബിംഗിനെ ആർക്കും നേരിട്ട് അറിയാനാവുമെന്ന് ചിത്രങ്ങളുടെ സഹായത്തോടെ തെളിവുകൾ നൽകി യുവാവ് ഫേസ്ബുക്കിലിട്ട കുറിപ്പ് ചർച്ചയാവുകയാണ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ലോകത്തിലെ ഏറ്റവും പ്രൊഫഷണല്‍ ആര്‍മ്മികളില്‍ ഒന്നെന്നു പൊതുവേ പറയപ്പെടുന്ന ഇന്ത്യന്‍ ആര്‍മ്മിയുടെ ഒരു ഓഫീസര്‍ പത്രസമ്മേളനം വിളിച്ചു പറയുന്നതിനെ എന്നെപ്പോലൊരു സാധാരണക്കാരന് മുഖവിലയ്ക്കെടുക്കാന്‍ യാതോരു ബുദ്ധിമുട്ടുമില്ല. അതുകൊണ്ടുതന്നെ പാകിസ്ഥാനിലെ ജെയ്ഷ് ക്യാമ്പ് തകര്‍ത്തു എന്ന കാര്യത്തില്‍ എനിക്ക് സംശയമെയില്ല. കാരണം അത് പറഞ്ഞിരിക്കുന്നത് എന്‍റെ രാജ്യത്തിന്‍റെ സേനയാണ്.
പക്ഷെ ഇവിടെ പലര്‍ക്കും അതൊന്നും പോര, ഇന്ത്യന്‍ ആര്‍മ്മി കശ്മീരിലെ പൈന്‍ മരങ്ങളില്‍ പോയി ബോംബിട്ടു വന്നിരിക്കുന്നു, ആ ഭീകര കേന്ദ്രത്തിന് ഒരു കേടുപാടുകളും ഉണ്ടാക്കാൻ സാധിച്ചില്ല, വെറുതെ വനം നശിപ്പിച്ചു, എന്നൊക്കെ പറഞ്ഞു നമ്മുടെ ആര്‍മ്മിയുടെ ക്രെഡിബിലിറ്റിയെ തന്നെ പരസ്യമായി ചോദ്യം ചെയ്യുന്ന തരത്തിലെയ്ക്ക് ഇവറ്റകള്‍ താഴ്ന്നിരിക്കുന്നു. ലോകരാജ്യങ്ങൾക്കു മുന്നിൽ മുഖം രക്ഷിക്കാനും, നിലനില്‍പ്പിനും വേണ്ടി പാകിസ്താന്റെ പ്രൊപ്പഗണ്ട ഫാക്റ്ററി അടിച്ചിറക്കുന്ന കഥകൾ അതിന് പിന്നിലെ ലോജിക് പോലും നോക്കാതെ അതേപടി ഏറ്റു പാടി നടക്കുകയാണ് ഇവിടുത്തെ ചില അതി ബുദ്ധിമാന്മാര്‍!
അങ്ങനെയുള്ളവര്‍ക്ക് വേണ്ടി രണ്ടു ലിങ്കുകൾ ഷെയര്‍ ചെയ്യുന്നു. ആദ്യത്തേത് ഗൂഗിള്‍ മാപ്പില്‍ ഇപ്പൊ കാണുന്ന ബാലകോട്ടിലെ ജെയ്ഷിന്റെ ട്രെയിനിംഗ് ക്യാമ്പിന്റെ ചിത്രമാണ്. ഗൂഗിള്‍ മാപ്പ് അപ്ഡേറ്റ് നടക്കുന്നത് മാസങ്ങള്‍ കൂടുമ്പോള്‍ ആണ് എന്നതുകൊണ്ട് അതില്‍ ഇപ്പോഴും കാണുന്നത് ബോംബിംഗ് നടക്കുന്നതിനു മുന്നേയുള്ള ക്യാമ്പിന്റെ ചിത്രമാണ്.
https://goo.gl/maps/JawaToLWy3N2
രണ്ടാമത്തേത് സൂം.എര്‍ത്ത് എന്ന മൈക്രോസോഫ്റ്റിന്റെ മാപ്പിംഗ് സര്‍വീസ് ആണ്. ഗൂഗിള്‍ മാപ്പില്‍ നിന്ന് വ്യത്യസ്തമായി എര്‍ത്തില്‍ ലേറ്റസ്റ്റ് മാപ് ഇമേജസ് കാണാന്‍ സാധിക്കും എന്നാണ് അവർ അവകാശപ്പെടുന്നത്. അത് ശരിയാണെങ്കിൽ, രണ്ടാമത്തെ സൂം എര്‍ത്ത് ലിങ്കില്‍ പോയാല്‍ കാണുന്നത് ആ ക്യാമ്പിന്റെ ഇന്നത്തെ അവസ്ഥ ആണ്. ആ വലിയ ക്യാമ്പസ് മുഴുവനായും തകര്‍ത്ത് തരിപ്പണമായിരിക്കുന്നു.
https://zoom.earth/#34.432933,73.324517,18z,sat
ഗൂഗിളിന്റെയും മൈക്രോസോഫ്റ്റിന്റെയും ഈ രണ്ടു മാപ്പിംഗ് സെര്‍വീസുകള്‍ സ്വയം ചെക്ക് ചെയ്ത് നിങ്ങള്‍ക്ക് തീരുമാനിക്കാം.
സ്വന്തം സൈന്യത്തിന്‍റെ ഇന്‍റെഗ്രിട്ടിയെ പോലും ചോദ്യം ചെയ്ത് രാഷ്ട്രീയ വിദ്വേഷം കാണിക്കുന്ന തരത്തില്‍ എത്തി നില്‍ക്കുന്നു നമ്മുടെ രാഷ്ട്രബോധം. വേറൊരു രാജ്യത്തിനും കാണില്ല ഇത്രയും ഗതികെട്ട ഒരവസ്ഥ !
മാപ്പ് കോര്‍ഡിനെറ്റ്സ്: @ 34.433055, 73.324516