drinking-water

ദാഹമകറ്റാൻ മാത്രം വെള്ളം കുടിക്കുന്നവരാണ് നമ്മിൽ പലരും. ദാഹമകറ്റാൻ മാത്രമല്ല,​ എല്ലാ അവയവങ്ങളുടെയും സുഗമമായ പ്രവർത്തനം,​ രോഗപ്രതിരോധം,​ ആരോഗ്യം എന്നിങ്ങനെ നിരവധി ഗുണങ്ങൾ ഇതിനുണ്ട്.

ഡയറ്റ് ചെയ്യുന്നവർ ദിവസവും നാല് ലിറ്റർ വെള്ളം കുടിക്കണം. വെറുംവയറ്റിൽ വെള്ളം കുടിക്കുന്നത് ദഹനനാളിയെ ശുദ്ധീകരിച്ച് രോഗപ്രതിരോധശേഷി സമ്മാനിക്കും. മാത്രമല്ല വയർ ശുദ്ധീകരിക്കുകയും ശരീരത്തിലെ വിഷാംശം പുറന്തള്ളുകയും ചെയ്യും.

വെറുംവയറ്റിലും ചെറിയ ഇടവേളകളിലും വെള്ളം കുടിക്കുന്നത് മൈഗ്രേയ്‌ൻ തടയും. ദന്താരോഗ്യം മെച്ചപ്പെടുത്തും. വായിലെ അൾസറിനെ തടയും.

വെറും വയറ്റിൽ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് പോഷകാംശങ്ങളെ എളുപ്പം വലിച്ചെടുക്കാൻ ശരീരത്തെ സഹായിക്കും. ചർമ്മത്തിന് നിറവും തിളക്കവും സമ്മാനിക്കാൻ വെള്ളം കുടിക്കുന്നത് സഹായിക്കും. രാവിലെ ഉണർന്നാലുടൻ രണ്ട് ഗ്ളാസ് വെള്ളം കുടിക്കുന്നത് വെള്ളം രക്തത്തിലെ ചുവന്ന രക്താണുക്കളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നു. ഓക്സിജൻ ഉത്‌പാദനം കൂട്ടുന്നു. തന്മൂലം ഉൻമേഷം കൂടുന്നു.