ശ്രീനഗർ: പാകിസ്ഥാൻ ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം അത്യാധുനിക സൗകര്യങ്ങളുള്ള ഒരു സ്വർഗമാണ്. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹാവൽപൂരിൽ മൂന്ന് ഏക്കറിൽ പരന്നുകിടക്കുന്ന വിശാലമായ മന്ദിര സമുച്ചയമാണിത്. ദൈവത്തെ സ്‌തുതിക്കുന്ന കേന്ദ്രം എന്നർത്ഥം വരുന്ന 'മർക്കസ് സുബാനള്ള' എന്നാണ് ഈ ഭീകരസമുച്ചയം അറിയപ്പെടുന്നത്. ജയ്ഷെ തലവൻ മസൂദ് അസർ മുൻകൈയെടുത്ത് നിർമ്മിച്ചതാണിത്. ജയ്ഷെയുടെ ഉന്നത നേതാക്കളുടെ യോഗങ്ങൾ നടത്തുന്നത് ഇവിടെയാണ്. ജയ്ഷെ തലവൻ മസൂദ് അസറിന്റെയും സഹോദരന്മാരുടെയും മറ്റ് ബന്ധുക്കളുടെയും വീടുകൾ ഈ സമുച്ചയത്തിനുള്ളിലാണ്.
2012ൽ നവാസ് ഷെരീഫിന്റെ ഭരണകാലത്ത് നിർമ്മാണം തുടങ്ങി, 2015ൽ പൂർത്തിയായി
പഞ്ചാബ് പ്രവിശ്യാ സർക്കാരിന്റെയും ഷെരീഫ് സർക്കാരിന്റെയും ഉദാര സംഭാവനകൾ
ഗൾഫ്, ആഫ്രിക്ക, ബ്രിട്ടൻ എന്നിവിടങ്ങളിൽ നിന്ന് മസൂദ് ഫണ്ട് ശേഖരിച്ചു
പുതിയ റിക്രൂട്ടുകൾക്ക് ഭീകരപ്രവർത്തനത്തിലേക്കുള്ള പ്രവേശന കവാടമാണിവിടം
ഭീകരതയുടെ തത്വശാസ്ത്രം പഠിപ്പിക്കുന്നതും പ്രാഥമിക പരിശീലനവും ഇവിടെ
ഇവിടെ നിന്നാണ് വിദഗ്ദ്ധ പരിശീലനത്തിന് ബലാക്കോട്ടിലേക്ക് വിടുന്നത്
എല്ലാ വെള്ളിയാഴ്ചയും മസൂദിന്റെ സഹോദരൻ മുഫ്തി അബ്ദുൾ റൗഫ് അസ്ഗർ പ്രഭാഷണങ്ങൾ നടത്തും
പുതിയ റിക്രൂട്ടുകളെ ജിഹാദിന് പരുവപ്പെടുത്തുന്ന രീതിയിലാണ് പ്രഭാഷണങ്ങൾ